കൊല്ലം: ( www.truevisionnews.com ) പനയം താന്നിക്കമുക്കിൽ യുവതിയെ ജോലിക്കുനിന്ന വീട്ടിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു. കാസർകോട് ബന്തടുക്ക സ്വദേശിനി രതി(36) യാണ് മരിച്ചത്. ഭർത്താവ് കല്ലുവാതുക്കൽ ജിഷാഭവനിൽ ജിനുവിനെ പോലീസ് പിടികൂടി. അഞ്ചുമാസമായി താന്നിക്കമുക്കിലുള്ള ഷാനവാസ് മൻസിലിൽ ജോലിക്കുനിൽക്കുകയായിരുന്നു രതി. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ മതിൽ ചാടിയെത്തിയ ജിനു, രതിയെ ആക്രമിക്കുകയായിരുന്നു.
കുത്തുകൊണ്ട യുവതി മുറ്റത്ത് കുഴഞ്ഞുവീണു. വീട്ടുകാരും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജിനുവും രതിയും പിണങ്ങിക്കഴിയുകയായിരുന്നു. ഭരണിക്കാവിലെ സ്ഥാപനത്തിൽ ജീവനക്കാരനായ ജിനു രാത്രി ബൈക്കിലാണ് ഭാര്യ ജോലിക്കുനിൽക്കുന്ന താന്നിക്കമുക്ക് ജങ്ഷനിലുള്ള വീടിനു മുന്നിലെത്തിയത്. കുത്തിയശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇയാളെ 11 മണിയോടെ ശൂരനാട്ടുനിന്നാണ് പോലീസ് പിടികൂടിയത്.
.gif)

മറ്റൊരു സംഭവത്തിൽ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്ക് വെട്ടേറ്റു. കണ്ണൂർ സ്വദേശി റിയാസിനാണ് വെട്ടേറ്റത്. തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവർ ചേർന്നാണ് റിയാസിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതികളുടെ സഹോദരിയെ ശല്യപ്പെടുത്തിയതിനെ തുടർന്നാണ് മർദനമെന്നാണ് വിവരം. താക്കീത് നൽകിയിട്ടും പിൻമാറാത്തതാണ് കത്തിക്കുത്തിൽ അവസാനിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. റിയാസിനെ അന്വേഷിച്ച് സിബിയും വിഷ്ണുലാലും ആലപ്പുഴയിൽ എത്തുകയായിരുന്നു എന്നാണ് വിവരം.
Husband stabs wife to death at work kollam
