കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മണ്ണാത്തി കട്ടിപ്പാറയിൽ മല ഇടിച്ചിൽ. ഒരു മലയുടെ താഴ്വാരത്തിനു മുകളിലായിട്ടാണ് മല ഇടിഞ്ഞത്. ഇരുപത്തിയൊന്നോളം കുടുംബങ്ങൾ താമസിക്കുന്നസ്ഥലം കൂടിയാണിത്. 17 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. മലയിടിച്ചലിന് പിന്നാലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടുണ്ട്.
മണ്ണോത്തിയേറ്റു മലയുടെ മുകളിലെ ഒരു പാറ ഇടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. മലയുടെ മുകളിലൊന്നും വീടുകളില്ലാത്തതിനാൽ നിലവിൽ അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.
.gif)

എന്നാൽ മലയുടെ താഴ് വാരത്ത് വീടുകളുണ്ട്. ഇന്ന് രാവിലെ 10. 30 ഓടുകൂടിയാണ് മലയുടെ മുകളിൽ ഇടിച്ചിൽ ഉണ്ടായത്. ഇടിഞ്ഞ് വീണ പാറയുടെ ബാക്കി ഭാഗങ്ങളുണ്ട് എന്നതാണ് ഇനിയും അപകടഭീഷണി ഉയർത്താൻ കാരണം. വീടിന്റെ പറമ്പിലേക്കാണ് പാറ ഇടിഞ്ഞ് വീണത്. പലരുടെയും കൃഷിഭൂമിയിലേക്ക് കല്ലും മണ്ണും പതിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തിയതിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തും.
Landslide Mannathi Kattippara Kozhikode Stones soil and rocks fell from the mountain onto houses
