കോഴിക്കോട് : ( www.truevisionnews.com ) അസം ബുൾഡോസർ രാജ് അവസാനിപ്പിക്കുക, സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിലും താമരശ്ശേരിയിലും കുറ്റ്യാടിയിലും പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ.കെ ഫൗസിയ ഉദ്ഘാടനം ചെയ്തു.
.gif)

സുബൈദ കാരന്തൂർ റുക്കിയ വെള്ളയിൽ, ഫാത്തിമ ഷാഫി , മുഫീന, ഷാനിഫ, തുടങ്ങിയവർ സംസാരിച്ചു. കുറ്റ്യാടിയിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി ഹസീന പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. അസ്മ കുറ്റ്യാടി, മുനീറ ഫിറോസ്, ഷെബിന പേരാമ്പ്ര , സീനത്ത് അഴിയൂർ,എന്നിവർ സംസാരിച്ചു. താമരശ്ശേരിയിൽ നടന്ന പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം ജെസിയ എ. വി ഉദ്ഘാടനം ചെയ്തു. ഷെറീന ഷുക്കൂർ, നജുമത്ത് കൊടുവള്ളി, താഹിറ ബാലുശ്ശേരി, റസീന തിരുവമ്പാടി എന്നിവർ സംസാരിച്ചു.
End Assam Bulldozer Raj Women India Movement protests
