കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരം. കാർ ഓടിച്ചിരുന്ന മുഹമ്മദ് ബഷീറാണ് മരിച്ചത്. ഭാര്യ ഖദീജയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ്സിലെ യാത്രക്കാരായ മറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.. ബസും കാറും ക്രെയിൻ ഉപയോഗിച്ചാണ് പ്രദേശത്ത് നിന്ന് നീക്കിയത്. അമിത വേഗത്തിൽ എത്തിയ കെഎസ്ആർടി ബസ് നിയന്ത്രണം വിട്ട് കാറുകളിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി സ്തംഭിച്ചു.
accident at Kozhikode's Farooq newBridge One of the two KSRTC buses dies tragically
