സർക്കാർ ഹോസ്റ്റലിലെ പത്താം ക്ലാസ് വിദ്യാർഥിനികൾ ഗർഭിണികൾ‌; അന്വേഷണം ആരംഭിച്ചു

സർക്കാർ ഹോസ്റ്റലിലെ പത്താം ക്ലാസ് വിദ്യാർഥിനികൾ ഗർഭിണികൾ‌; അന്വേഷണം ആരംഭിച്ചു
Jul 26, 2025 07:32 AM | By VIPIN P V

ഭുവനേശ്വർ : ( www.truevisionnews.com ) ഒഡീഷയിൽ കന്ധമാൽ ജില്ലയിലെ രണ്ട് സർക്കാർ ഹോസ്റ്റലുകളിലെ അന്തേവാസികൾ ഗർഭിണികളെന്ന് വിവരം. പ്രായപൂർത്തിയാകാത്ത രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളാണ് പതിവ് പരിശോധനയിൽ ഗർഭണികളാണെന്ന് കണ്ടെത്തിയത്. ഇരുവരും സർക്കാർ സ്കൂളിലെ വിദ്യാർഥികളാണ്. കഴിഞ്ഞ മാസം വേനൽക്കാല അവധിക്ക് ശേഷമാണ് ഇരുവരും ഹോസ്റ്റലിൽ തിരിച്ചെത്തിയത്.

ഹോസ്റ്റൽ അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വിദ്യാർഥിനികളെ കൗൺസിലിങ്ങിനായി മാറ്റി.‘‘ഞങ്ങൾ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളെ ഗർഭധാരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്’’ – " ബാലിഗുഡ എസ്ഡിപിഒ രാമേന്ദ്ര പ്രസാദ് പറഞ്ഞു.

വേനൽക്കാല അവധി കഴിഞ്ഞ് രണ്ട് വിദ്യാർഥിനികളും സാനിറ്ററി നാപ്കിനുകൾ എടുക്കാൻ വാർഡന്റെ മുറിയിലേക്ക് വരാതിരുന്നപ്പോഴാണ് ഗർഭധാരണ സംഭവങ്ങൾ പുറത്തുവന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

മറ്റൊരു സംഭവത്തിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം, ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. ഒഡിഷയിലെ ജഗത്സിങ്പൂർ ജില്ലയിലാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം. കൗമാരക്കാരിയെ പലതവണ പീഡിപ്പിച്ച് ശേഷം, ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പ്രതികൾ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ചത്.

അക്രമികളിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി അറിയിച്ചത് പ്രകാരം, പിതാവ് നൽകിയ പരാതിയിലായിരുന്നു സഹോദരങ്ങൾ അറസ്റ്റു ചെയ്തത്. ബനഷ്ബര ഗ്രാമവാസികളായ ഭാഗ്യധർ ദാസ്, പഞ്ചനൻ എന്നീ സഹോദരങ്ങളാണ് പിടിയിലായത്. കൂട്ടുപ്രതിയെന്ന സംശയിക്കുന്ന തുളുവിനായി തിരച്ചിൽ ആരംഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതിജീവിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുജാങ് പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ ജഗത്സിങ്പുർ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. ഏതാനും ദിവസം മുമ്പായിരുന്നു പിറന്നാൾ ആഘോഷത്തിൽ പ​ങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രായാപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടു പേർ അറസ്റ്റിലായി. ജൂണിൽ മാത്രം ഒഡിഷയിൽ 12 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.

Class 10th students in government hostel found pregnant investigation launched

Next TV

Related Stories
സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

Jul 26, 2025 05:23 PM

സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

ഭാര്യയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരനെതിരെ കേസ്...

Read More >>
കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

Jul 26, 2025 05:05 PM

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ....

Read More >>
ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

Jul 26, 2025 04:28 PM

ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

പിറന്നാള്‍ ആഘോഷത്തിനായി മുന്‍കാമുകനെ വിളിച്ചുവരുത്തി ഹോട്ടലില്‍ മുറിയെടുത്ത് ഹണിട്രാപ്പില്‍ കുടുക്കി...

Read More >>
കോഴിക്കോട് മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

Jul 26, 2025 03:56 PM

കോഴിക്കോട് മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
പണിയെടുത്ത കൂലി നൽകിയില്ല; കൈവേലിയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

Jul 26, 2025 02:31 PM

പണിയെടുത്ത കൂലി നൽകിയില്ല; കൈവേലിയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

കക്കട്ട് കൈവേലിയിൽ യുവാവ് സ്വയം തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം...

Read More >>
Top Stories

//Truevisionall