കോഴിക്കോട്: ( www.truevisionnews.com ) വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാൻ കുഴിയിൽ വീട്ടിൽ കെ.കെ. മുഹമ്മദ് സാലിയെയാണ് (26) പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിയായ യുവതിയെ ഈ വർഷം ജനുവരിയിൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് അത്തോളിയിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിന് ശേഷം യുവതിയുടെ ഫോട്ടോ, വിഡിയോ തുടങ്ങിയവ പകർത്തുകയും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജയാനന്ദൻ, സിപിഒ രജീഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
.gif)

മറ്റൊരു സംഭവത്തിൽ കാഞ്ഞങ്ങാട് പത്താംക്ലാസ്സുകാരി പ്രസവിച്ചു. പീഡിപ്പിച്ചത് ബന്ധുവാണെന്നാണ് സംശയം. പതിനാല് വയസായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം. പ്രതിയെ തിരിച്ചറിയാൻ ഡി എൻ എ പരിശോധന നടത്തുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
വീട്ടുകാരുടെ സഹായത്തോടെ ആണോ പീഡനം നടന്നത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ട്. ഇതിനായി കുട്ടിയുടെ മാതാവിനെയും ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇതിലൊരു വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.
Kozhikode Young man arrested after sexually assaulting woman threatening to send video to relatives
