'കേരളത്തിനും രാഷ്ട്രത്തിനും വി എസ് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും' -പ്രിയങ്ക ഗാന്ധി

'കേരളത്തിനും രാഷ്ട്രത്തിനും വി എസ് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും' -പ്രിയങ്ക ഗാന്ധി
Jul 22, 2025 01:47 PM | By Jain Rosviya

ന്യൂഡൽഹി: (truevisionnews.com)  മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. വി എസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പിയും. കേരളത്തിനും രാഷ്ട്രത്തിനും വി എസ് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. വി എസ് അച്യുതാനന്ദന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും സ്പർശിച്ച എല്ലാവർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.

വി എസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആംആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ദീര്‍ഘകാല പൊതുജീവിതത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തയാളാണ് വി എസെന്നായിരുന്നു രാഷ്ട്രപതി പറഞ്ഞത്.

ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി വി എസ് സമര്‍പ്പിച്ചുവെന്നും തങ്ങള്‍ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ഇടപെടലുകള്‍ ഓര്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയ നേതാവാണ് വി എസ് എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. പൊതുജീവിതത്തിനും ജനക്ഷേമത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.

Priyanka Gandhi says VS achuthanandan contributions to Kerala and the nation will always be remembered

Next TV

Related Stories
 എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ

Jul 22, 2025 07:47 PM

എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാര്യവട്ടം കഴിഞ്ഞ് കഴക്കൂട്ടത്തേക്ക്...

Read More >>
'വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല, സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യൻ' -എം.എ ബേബി

Jul 22, 2025 06:51 PM

'വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല, സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യൻ' -എം.എ ബേബി

സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യനായിരുന്നു വി.എസ് എന്ന് എം.എ ബേബി...

Read More >>
'വിലാപയാത്ര സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നു'; വിഎസ് മുസ്‌ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമർശം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

Jul 22, 2025 06:27 PM

'വിലാപയാത്ര സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നു'; വിഎസ് മുസ്‌ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമർശം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

ന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി....

Read More >>
തിങ്ങി നിറഞ്ഞ് പാതയോരം, പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര

Jul 22, 2025 05:51 PM

തിങ്ങി നിറഞ്ഞ് പാതയോരം, പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര

വിഎസിൻ്റെ വിയോഗം: തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് വിലാപയാത്ര...

Read More >>
'ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളത്...? കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് അണഞ്ഞത്', വി എസ് ഓർമ്മയിൽ കെ കെ രമ

Jul 22, 2025 05:23 PM

'ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളത്...? കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് അണഞ്ഞത്', വി എസ് ഓർമ്മയിൽ കെ കെ രമ

ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളതെന്ന ചോദ്യവുമായി വിഎസിനെ അനുസ്മരിച്ച് കെ കെ രമ എംഎൽഎയുടെ ഫേസ്ബുക്ക്...

Read More >>
Top Stories

//Truevisionall