അമ്മേ എനിക്ക് പേടിയാണെന്ന് മകൻ, പത്തനംതിട്ടയിൽ കൂട്ടആത്മഹത്യാശ്രമം; വീട്ടമ്മ മരിച്ചു, ഭർത്താവും മകനും ചികിത്സയിൽ

അമ്മേ എനിക്ക് പേടിയാണെന്ന് മകൻ, പത്തനംതിട്ടയിൽ കൂട്ടആത്മഹത്യാശ്രമം; വീട്ടമ്മ മരിച്ചു, ഭർത്താവും മകനും ചികിത്സയിൽ
Jul 21, 2025 12:41 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ട കൊടുമണ്ണിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം. ഒരാൾ മരിച്ചു. പത്തനംതിട്ട കൊടുമൺ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ ഒരു മകൻ എറണാംകുളത്ത് ജോലി ചെയ്യുകയാണ്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൈയ്യിൽ കിട്ടിയ ഗുളികൾ മൂന്ന് പേരും കഴിച്ചു. എന്നാൽ രാത്രി തനിക്ക് പേടിയാണെന്ന് പറഞ്ഞ് മകൻ പിന്മാറി. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.

രാവിലെ ഇവർ അയൽവാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ ഇവരെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്കും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഒന്നിലധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇവർ വായ്പ്പയെടുത്തിരുന്നു. എന്നാൽ ലോൺ തിരിച്ചടക്കാൻ സാധിച്ചില്ല. പണം തിരിച്ചടക്കാൻ പറ്റാഞ്ഞതിൽ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബത്തിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

    ഓർക്കുക, ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ ഒരുപാട് വഴികളുണ്ട്, കൂടാതെ സഹായം നൽകാൻ തയ്യാറായ നിരവധി ആളുകളും സ്ഥാപനങ്ങളുമുണ്ട്. സഹായം തേടുന്നതിലൂടെ നിങ്ങൾ ഒറ്റക്കല്ലെന്ന് മനസ്സിലാക്കാനും മുന്നോട്ട് പോകാനും സാധിക്കും.

    family of three attempted mass suicide in Koduman Pathanamthitta.

    Next TV

    Related Stories
    നാദാപുരം എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

    Jul 21, 2025 07:52 PM

    നാദാപുരം എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

    നാദാപുരം എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...

    Read More >>
    നാളത്തെ പൊതുഅവധി; സംസ്ഥാനത്ത് നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല

    Jul 21, 2025 07:29 PM

    നാളത്തെ പൊതുഅവധി; സംസ്ഥാനത്ത് നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല

    മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി കേരളത്തിൽ ജൂലൈ 22ന് പ്രഖ്യാപിച്ച പൊതുഅവധി ബാങ്കുകൾക്കും...

    Read More >>
    കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

    Jul 21, 2025 03:35 PM

    കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

    കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം...

    Read More >>
     കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

    Jul 21, 2025 03:16 PM

    കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

    കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ...

    Read More >>
    Top Stories










    //Truevisionall