ഈ ജില്ലക്കാർ ശ്രദ്ധിക്കുക...! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ റെഡ് അലേർട്ട്

ഈ ജില്ലക്കാർ ശ്രദ്ധിക്കുക...! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ റെഡ് അലേർട്ട്
Jul 17, 2025 03:13 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

മലപ്പുറം,പാലക്കാട്,തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. നാളെ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ടാണ്.

ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ജൂലൈ 20-വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

People of these districts should be careful Change in rain warning in the state red alert in four districts

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Jul 17, 2025 10:38 PM

കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച് യുവാവിന്...

Read More >>
ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

Jul 17, 2025 10:24 PM

ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

പന്തീരങ്കാവ് മുതുവനത്തറയിൽ ഇന്നലെ മൂന്നു പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ...

Read More >>
'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

Jul 17, 2025 10:21 PM

'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതി...

Read More >>
ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 17, 2025 09:51 PM

ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് ജില്ലയിൽ കനത്ത മഴ തുട‌രുന്ന സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെ‌ട്ടിൽ ജലനിരപ്പ്...

Read More >>
കനത്തമഴ; കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jul 17, 2025 09:23 PM

കനത്തമഴ; കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
Top Stories

//Truevisionall