'ജീവിതം ലഹരിയാക്കിയവർ'; കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട, പതിനെട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

'ജീവിതം ലഹരിയാക്കിയവർ'; കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട, പതിനെട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
Jul 17, 2025 01:22 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) നഗരത്തിൽ വൻ ലഹരി വേട്ട. 18 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47), മെഹദൂദ് മണ്ഡൽ (37) എന്നിവരെയാണ് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ എൻ. ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.

എരഞ്ഞിപാലം ജങ്ഷനു സമീപം ബാഗിൽ കൊണ്ടുവന്ന 18.379 കി.ഗ്രാം കഞ്ചാവാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ഒഡിഷയിൽനിന്നു ട്രെയിൻമാർഗം ബംഗളൂരു-മൈസൂരു വഴി കോഴിക്കോട് ഭാഗത്തേക്ക് ബസ്സിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. എരഞ്ഞിപ്പാലം കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ഉണ്ടെന്ന വിവരത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

മറ്റ് ജോലികൾക്കൊന്നും പോകാതെ ലഹരി കച്ചവടത്തിനായിട്ടാണ് ഇവർ വരുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി കച്ചവടം കഴിഞ്ഞാൽ തിരിച്ച് നാട്ടിൽ പോകുന്നതാണ് ഇവരുടെ രീതി. ജില്ലയിൽ ഇവർ ആർക്കൊക്കെയാണ് കഞ്ചാവ് വിൽപന നടത്തുന്നതെന്നുള്ള വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമിന്‍റെ നിരീക്ഷണം ശക്തമാക്കി.

ഡാൻസാഫ് ടീമിലെ എസ്.ഐ കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മുസ്സേൻവീട്, എസ്.സി.പി.ഒ മാരായ കെ. അഖിലേഷ്, എം.കെ. ലതീഷ്, പി.കെ. സരുൺ കുമാർ, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, ടി.കെ. തൗഫീഖ്, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമദ്ദ് മഷ്ഹൂർ, ഇ.വി. അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ്.ഐമാരായ സാബുനാഥ്, ജാക്സൺ ജോയ്, എസ്.സി.പി.ഒമാരായ രജീഷ്, ശിഹാബ്, പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Massive drug bust in Kozhikode city two arrested with eighteen kilos of ganja

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Jul 17, 2025 10:38 PM

കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച് യുവാവിന്...

Read More >>
ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

Jul 17, 2025 10:24 PM

ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

പന്തീരങ്കാവ് മുതുവനത്തറയിൽ ഇന്നലെ മൂന്നു പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ...

Read More >>
'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

Jul 17, 2025 10:21 PM

'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതി...

Read More >>
ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 17, 2025 09:51 PM

ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് ജില്ലയിൽ കനത്ത മഴ തുട‌രുന്ന സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെ‌ട്ടിൽ ജലനിരപ്പ്...

Read More >>
കനത്തമഴ; കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jul 17, 2025 09:23 PM

കനത്തമഴ; കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
Top Stories

//Truevisionall