കോഴിക്കോട് : ( www.truevisionnews.com ) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൻ്റെ കരട് വോട്ടർ പട്ടിക ചോർത്തി നൽകിയെന്ന് ഇലക്ഷൻ കമ്മീഷന് പരാതി. നാദാപുരം പഞ്ചായത്തിലുൾപ്പെടെ വോട്ടർ പട്ടിക സിപിഎം പ്രവർത്തകർക്ക് ചോർത്തി നൽകിയെന്ന പരാതിയുമായാണ് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ്(LGML) സംസ്ഥാന കമ്മിറ്റി ഇലക്ഷൻ കമ്മീഷനിൽ പരാതി നൽകിയത്.
കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലെ പട്ടികയും സിപിഐഎം പ്രവർത്തകന്മാർക്ക് മാത്രം ലഭിക്കാനിടയായി. തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ ഓഫീസിൽ നിന്നുമാണ് പട്ടിക ചോർന്നി ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് നിവേദനം.
.gif)

സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, വൈസ് പ്രസിഡണ്ട് വി.വി മുഹമ്മദലി,സെക്രട്ടറി ഡോ.കെ.പി.വഹിദ എന്നിവരാണ് സംസ്ഥാന ഇലക്ഷൻ കമ്മിഷണർ എ.ഷാജഹാൻ ഐഎഎസിനെ കണ്ടത്.
Local election voter list leaked complaint filed with Election Commission
