തിരുവനന്തപുരം : ( www.truevisionnews.com ) കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. റീ ടെന്‍ഡറില്‍ ഇളവ് അനുവദിക്കുമെന്നും ഇതര സംസ്ഥാന കമ്പനികള്‍ക്കും പങ്കെടുക്കാമെന്നും മന്ത്രി അറിയിച്ചു. വെള്ളിയാഴ്ചയാണ് റീടെന്‍ഡര്‍ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, പൊതുവിപണിയെക്കാള്‍ നൂറുരൂപയില്‍ അധികം കുറവായിട്ടും സപ്ലൈകോയിലെ വെളിച്ചെണ്ണത്തട്ടുകള്‍ കാലിയാണ്. മാസങ്ങളായി വെളിച്ചെണ്ണ കിട്ടാനില്ലെന്നാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്. ലീറ്ററിന് 329.70 പൈസയാണ് സപ്ലൈകോയിലെ വെളിച്ചെണ്ണ വില. പതിവിന് വിപരീതമായി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കമ്പനികള്‍ക്കും റീടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെളിച്ചെണ്ണ സ്റ്റോറുകളിലേക്ക് എത്താന്‍ ഇനിയും വൈകിയേക്കും.
.gif)

സംസ്ഥാനത്ത് പിടിതരാതെ വെളിച്ചെണ്ണ വില കുതിക്കുന്നു. വിപണിയിൽ വില അഞ്ഞൂറ് അടുക്കാറായി. ദിവസം തോറും വെളിച്ചെണ്ണ വില വർദ്ധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ഓണം എത്തും മുമ്പ് വില അറുന്നൂറ് കടക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450, 480 രൂപ നിലയ്ക്കാണ് വില.
തേങ്ങ ഉൽപാദനം കുറയുന്നതും കൊപ്ര ക്ഷാമവുമെല്ലാം വെളിച്ചെണ്ണ വില കൂടാൻ കാരണമാകുന്നു. വെറും ഒരു വർഷത്തിനുള്ളിലാണ് 180 രൂപയില്‍ നിന്ന് വെളിച്ചെണ്ണ വില നാനൂറ് കടന്നത്. ഡിമാൻഡ് കുറഞ്ഞതോടെ വെളിച്ചെണ്ണ നിർമാണ കമ്പനികളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിക്കുകയാണ്. സാധാരണക്കാരന് താങ്ങാനാകാത്ത സ്ഥിതിയിൽ വില വർധിച്ച്, വിൽപ്പന കുറഞ്ഞതോടെ 200 ഗ്രാം കുപ്പികളിൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുകയാണ്. നൂറ് രൂപയാണ് വില.
വിപണിയിൽ പാമോയിലിനും സൺഫ്ലവർ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വ്യാജ വെളിച്ചെണ്ണയുടെ വരവും തള്ളിക്കളയാനാകില്ല. വെളിച്ചെണ്ണ വില വർധനവ് മില്ലുകളെയടക്കം ബാധിച്ചിട്ടുണ്ട്. മിക്ക ചെറുകിട മില്ലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സഹകരണ മില്ലുകളിലടക്കം വെളിച്ചെണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞെന്നാണ് കണക്കുകൾ.
To provide relief government slashes coconut oil prices Minister says it will provide it at a lower price through Supplyco
