കോഴിക്കോട് പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

കോഴിക്കോട് പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
Jul 16, 2025 08:58 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് സംഘം തട്ടികൊണ്ടു പോയത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് കെ പി ട്രാവല്‍സ് ഉടമയായ ബിജുവിനെ സംഘം തട്ടികൊണ്ടു പോയത്.

എം എം അലി റോഡിലെ കെ പി ട്രാവല്‍സ് എന്ന ബിജുവിൻ്റെ സ്ഥാപനത്തിന്റെ മുന്നില്‍ വെച്ചായിരുന്നു പൊലീസ് എന്ന വ്യാജേന മൂന്നോ നാലോ പേരെത്തി ബിജുവിനെ ബലമായി പിടിച്ചു കൊണ്ടു പോയത്. KL 10 AR 0468 എന്ന നമ്പറോടു കൂടിയ കാറിലാണ് ബിജുവിനെ തട്ടികൊണ്ടു പോയത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് സംശയം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

തട്ടിക്കൊണ്ടുപോകൽ: പ്രധാന വകുപ്പുകളും ശിക്ഷകളും

തട്ടിക്കൊണ്ടുപോകലിനെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി IPC നിർവചിക്കുന്നു:

ഇന്ത്യയിൽ നിന്നുള്ള തട്ടിക്കൊണ്ടുപോകൽ (Kidnapping from India - IPC Section 360):

ഒരു വ്യക്തിയുടെയോ, നിയമപരമായ രക്ഷിതാവിന്റെയോ സമ്മതമില്ലാതെ ആ വ്യക്തിയെ ഇന്ത്യയുടെ അതിർത്തിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

നിയമപരമായ രക്ഷാകർതൃത്വത്തിൽ നിന്നുള്ള തട്ടിക്കൊണ്ടുപോകൽ (Kidnapping from Lawful Guardianship - IPC Section 361):

ഒരു പുരുഷൻ 16 വയസ്സിൽ താഴെയോ, ഒരു സ്ത്രീ 18 വയസ്സിൽ താഴെയോ പ്രായമുള്ള കുട്ടികളെയോ, അല്ലെങ്കിൽ മാനസികമായി വിഭ്രാന്തിയുള്ള ഒരു വ്യക്തിയെയോ അവരുടെ നിയമപരമായ രക്ഷിതാവിന്റെ അനുമതിയില്ലാതെ കൊണ്ടുപോകുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ശിക്ഷ (IPC Section 363):

ഈ രണ്ട് തരത്തിലുള്ള തട്ടിക്കൊണ്ടുപോകലിനും 7 വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. ഇത് ജാമ്യമില്ലാ വകുപ്പ് (Non-bailable offence) ആണ്, കൂടാതെ പോലീസിന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും (Cognizable offence) സെഷൻസ് കോടതിക്ക് വിചാരണ ചെയ്യാനും അധികാരമുണ്ട്.

Complaint alleges that a group posing as Kozhikode police kidnapped a youth

Next TV

Related Stories
സ്വർണ വള എവിടെ...? സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാനില്ല; മകന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Jul 16, 2025 05:30 PM

സ്വർണ വള എവിടെ...? സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാനില്ല; മകന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാതായാതായി...

Read More >>
കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Jul 16, 2025 05:00 PM

കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട് എംഎം അലി റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി....

Read More >>
പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്

Jul 16, 2025 04:12 PM

പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്

കഞ്ചാവ് ബീഡി വലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു....

Read More >>
കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 04:04 PM

കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
Top Stories

Entertainment News

//Truevisionall