മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍

മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍
Jul 13, 2025 06:13 AM | By Athira V

പാലക്കാട്‌: ( www.truevisionnews.com ) മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞ കേസിൽ ഒരാൾ കസ്റ്റഡിയിൽ. പുല്ലശ്ശേരി സ്വദേശി അഷറഫിനെയാണ് മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിപിഎം പ്രവർത്തകനായ അഷ്റഫ്, പി.കെ ശശി അനുകൂലിയാണ്. പി.കെ ശശിയുടെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നുവെന്നും ആക്രമി വന്നത് മണ്ണാർക്കാട് ഏരിയ സെക്രട്ടറിയെ ആക്രമിക്കാനെന്നും നേതാക്കൾ ആരോപിച്ചു.

പാലക്കാട് മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലാണ് പടക്കം പൊട്ടിച്ചത്. രാത്രി 8.55 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷി പറയുന്നത്. മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പി.കെ ശശി വിഷയം സജീവ ചർച്ചയായതിനിടയിലാണ് പട്ടക്കമേറ്. മണ്ണാര്‍ക്കാട് നഗരസഭയ്ക്കുകീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനചടങ്ങിന് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പി.കെ ശശി വേദി പങ്കിട്ടതോടെയാണ് വിഷയം സജീവമായത്. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ. ശശി മറ്റു രാഷ്ട്രീയപാര്‍ട്ടികളിലേക്ക് എത്തിപ്പെടുമെന്നുള്ള പ്രചാരണങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ശശി വേദി പങ്കിട്ടത്.

ഇതിനിടെ കോൺഗ്രസിലേക്കെന്ന വാർത്ത നിഷേധിച്ചും പി.കെ ശശി രംഗത്ത് എത്തി. സിപിഎമ്മിലുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും സൈബർ ആക്രമണം നടത്തുന്നവരാണ് കോൺഗ്രസിലേക്ക് പോകുന്നുവെന്ന പ്രചാരണം നടത്തുന്നതെന്നും ശശി പറഞ്ഞു.

One person in custody in connection with the case of hurling firecrackers at the CPM office in Mannarkad

Next TV

Related Stories
സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

Jul 13, 2025 03:41 PM

സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ...

Read More >>
കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌

Jul 13, 2025 02:55 PM

കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌

കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; ഒരാള്‍ക്ക്...

Read More >>
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

Jul 13, 2025 02:31 PM

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന്...

Read More >>
കോൺഗ്രസ് കൊടിമരം തകർത്ത് വീഡിയോ റീൽസാക്കിയ ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

Jul 13, 2025 02:20 PM

കോൺഗ്രസ് കൊടിമരം തകർത്ത് വീഡിയോ റീൽസാക്കിയ ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

അടൂരിൽ കോൺഗ്രസ് കൊടിമരം തകർത്ത ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ....

Read More >>
സമരങ്ങൾക്ക് 'ഒടുക്കം'; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

Jul 13, 2025 01:47 PM

സമരങ്ങൾക്ക് 'ഒടുക്കം'; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക്...

Read More >>
Top Stories

//Truevisionall