---
title: "കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണം; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്"
english_title: "Four people injured in a wild elephant attack at Chottilpalam bridge."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302066/four-people-injured-in-a-wild-elephant-attack-at-chottilpalam-bridge"
published_at: "2025-07-12T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6872028cba9f1_choorani.jpg"
keywords: []
---

# കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണം; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത , സനിക എന്നിവർക്കും , ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്.സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. നിലവിൽ നാലുപേരുടെയും പരിക്ക് ഗുരുതരമല്ല. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302066/four-people-injured-in-a-wild-elephant-attack-at-chottilpalam-bridge)