പ്രതിഷേധം ഇരമ്പുന്നു...രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ച്: തുടർച്ചയായി ജലപീരങ്കിയിലും പിൻമാറാതെ എസ്എഫ്ഐ

പ്രതിഷേധം ഇരമ്പുന്നു...രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ച്: തുടർച്ചയായി ജലപീരങ്കിയിലും പിൻമാറാതെ എസ്എഫ്ഐ
Jul 10, 2025 02:21 PM | By VIPIN P V

തിരുവനന്തപുരം: ​( www.truevisionnews.com ) ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഉച്ചയോടെയാണ് രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചുമായി എത്തിയത്. പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേ‍ഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു.

പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പിരിഞ്ഞുപോവാൻ തയ്യാറാവാതെ പ്രതിഷേധക്കാർ സ്ഥലത്ത് തുടരുകയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പ്രവർത്തകർ ബാരിക്കേടിനു മുകളിൽ കയറിനിന്നും പ്രതിഷേധിക്കുകയാണ്. വൻ സുരക്ഷയാണ് രാജ്ഭവനു മുന്നിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്.

അതിനിടെ, ടാങ്കിലെ വെള്ളം കഴിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കാനാവാത്ത സാഹചര്യത്തിലാണ് പൊലീസ്. നിലവിൽ കണ്ണീർ വാതകം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. പ്രവർത്തകർ പിരിഞ്ഞുപോവാത്ത സാഹചര്യത്തിലാണ് ടിയർ ഗ്യാസ് പ്രയോഗിക്കാനുള്ള തീരുമാനം. എന്നാൽ മുന്നറിയിപ്പ് വന്നിട്ടും പിരിഞ്ഞുപോവാതെ മാർച്ച് നടക്കുകയാണ്.

SFI march to Raj Bhavan SFI does not back down despite continuous water cannons thiruvananthapuram

Next TV

Related Stories
ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Jul 10, 2025 09:52 PM

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ...

Read More >>
‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

Jul 10, 2025 09:30 PM

‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി...

Read More >>
നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

Jul 10, 2025 07:08 PM

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും...

Read More >>
പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

Jul 10, 2025 07:00 PM

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ;...

Read More >>
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
Top Stories

GCC News

//Truevisionall