Jul 10, 2025 11:18 AM

തിരുവനന്തപുരം: ( www.truevisionnews.com ) കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നതിനിടെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് റജിസ്ട്രാര്‍ പറഞ്ഞു. റജിസ്ട്രാര്‍ സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ചു. റജിസ്ട്രാര്‍ സസ്‌പെന്‍ഷിലാണെന്നും അനധികൃതമായി ആരും റജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നും വിസി ഡോ. മോഹനനന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ വിസിയുടെ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. റജിസ്ട്രാറുടെ ചുമതല ജോയിന്റ് റജിസ്ട്രാര്‍ ഡോ.മിനി കാപ്പന് വിസി കൈമാറിയിട്ടുണ്ട്. റജിസ്ട്രാറെ തടയാന്‍ കഴിയില്ലെന്നും വിസി കോടതിയെ വെല്ലുവിളിക്കുകയാണെന്നും സിന്‍ഡിക്കറ്റ് അംഗം ഷിജുഖാന്‍ പറഞ്ഞു. റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് റദ്ദാക്കിയെന്നും അതിനെ മറികടക്കാന്‍ വിസിക്ക് അധികാരമില്ലെന്നും ഷിജുഖാന്‍ പറഞ്ഞു.

വലിയ പൊലീസ് വിന്യാസമാണ് സർവകലാശാല ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും വിസിക്കെതിരെ സര്‍വകലാശാലയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പൊലീസിനെ നോക്കുകുത്തിയാക്കി ഏതാണ്ട് ഒന്നര മണിക്കൂറോളം സര്‍വകലാശാല ആസ്ഥാനം കയ്യടിക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് കനത്ത പൊലീസ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്.



Security officials did not stop the registrar from entering the room despite the VC request massive protest likely at the university headquarters

Next TV

Top Stories










GCC News






//Truevisionall