കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. മരത്തോട് ഭാഗത്താണ് സംഭവം. വീട് ഭാഗികമായി തകര്‍ന്നു. അർധരാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന എത്തി വീട് തകര്‍ത്തത്.
80 വയസുള്ള ജോസഫും ഭാര്യയും ആണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. പൊളിഞ്ഞ ഭാഗം നാട്ടുകാരുടെ സഹായത്തോടെ താത്കാലികമായി നന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും കാട്ടാന ഈ പ്രദേശത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങുകയും ഒരു ജീപ്പ് മറിച്ചിടുകയും ചെയ്തിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.
.gif)

അതിനിടെ, പാലക്കാട് മുതലമടയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. മുതലമട വേലാങ്കാട്ടില്‍ കെ ചിദംബരന്‍ കുട്ടിയുടെ തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്. മാവ്, കവുങ്ങ് അടക്കമുള്ളവ വ്യാപകമായി കൃഷി നശിപ്പിച്ചു.
wild elephant attack Kakkadampoyil Kozhikode
