ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Jul 9, 2025 08:09 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44) ൻ്റെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകും. അരുണിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്തത്.

യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരുന്നു അരുൺ. ജൂൺ 26-നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ എട്ടിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.

മഹത്തായ അവയവദാനത്തിന് തയ്യാറായ അരുണിന്റെ കുടുംബത്തിന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സംസ്കാരം ജൂലൈ 10 പകൽ രണ്ടിന് കോട്ടയത്തെ വീട്ടുവളപ്പിൽ നടക്കും.

പി.ആർ ജനാർദ്ദനൻ നായർ, എം. രാധാമണി അമ്മ എന്നിവരാണ് അരുണിന്റെ മാതാപിതാക്കൾ. ഭാര്യ: എസ്. ദേവി പ്രസാദ്. മക്കൾ: ആദിത്യ നായർ, നിതാര നായർ.


cerebral hemorrhage brain death aruns organs will give new life to six people

Next TV

Related Stories
കോഴിക്കോട് കൂത്താളിയിൽ 29 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

Jul 9, 2025 10:34 PM

കോഴിക്കോട് കൂത്താളിയിൽ 29 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട് അത്തോളിയിലെ ഒഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 9, 2025 10:28 PM

കോഴിക്കോട് അത്തോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിലെ ഒഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം...

Read More >>
Top Stories










//Truevisionall