ബത്തേരി ഹേമചന്ദ്രൻ്റെ കൊലപാതകം; വിദേശത്തായിരുന്ന മുഖ്യപ്രതി നൗഷാദ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ബത്തേരി ഹേമചന്ദ്രൻ്റെ കൊലപാതകം; വിദേശത്തായിരുന്ന മുഖ്യപ്രതി നൗഷാദ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ
Jul 8, 2025 03:20 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍വാങ്ങാനായി കോഴിക്കോട്ടുനിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

ഗള്‍ഫിലായിരുന്ന നൗഷാദിനായി പോലീസ് നേരത്തേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് നൗഷാദും കൂട്ടാളികളും ഹേമചന്ദ്രനെ കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴച്ചിട്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം, കൊലപാതകം നടത്തിയിട്ടില്ലെന്നും ഹേമചന്ദ്രന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് ജീവനൊടുക്കിയതാണെന്നുമാണ് നൗഷാദിന്റെ വാദം.

ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രന്റെ മൃതദേഹം പിന്നീട് തമിഴ്‌നാട്ടിലെത്തിച്ച് കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. കേസില്‍ ജ്യോതിഷ്‌കുമാര്‍, അജേഷ്, വൈശാഖ് എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ജൂണ്‍ 28-നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ എന്‍.എം. സുഭിഷ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് നാടകീയസംഭവവികാസങ്ങള്‍ക്കുശേഷം കൊലപാതകമാണെന്ന സൂചനയിലേയ്‌ക്കെത്തിയത്.

റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് കണ്ടെത്തല്‍. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. ഈ സ്ത്രീ ഹേമചന്ദ്രനുമായി നേരത്തേ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുള്‍പ്പെടെ മറ്റുചിലര്‍ കൂടി കേസില്‍ പ്രതികളാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Bathery Hemachandran murder Main accused Noushad, who was abroad taken into custody at Bengaluru airport

Next TV

Related Stories
കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

Jul 30, 2025 05:19 PM

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്...

Read More >>
വടകര -മാഹി കനാലിൽ  സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

Jul 30, 2025 05:09 PM

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം...

Read More >>
എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

Jul 30, 2025 04:51 PM

എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി, കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി...

Read More >>
പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

Jul 30, 2025 04:03 PM

പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവും...

Read More >>
ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

Jul 30, 2025 03:41 PM

ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിലെ സ്വകര്യ ബസിൽ കണ്ടക്ടറായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ...

Read More >>
Top Stories










Entertainment News





//Truevisionall