'മരണത്തെ ആഘോഷമാക്കുന്നു'; ഞങ്ങൾ ചെയ്ത അത്രയും സമരങ്ങൾ കോൺഗ്രസും ബിജെപിയും ചെയ്തിട്ടുണ്ടാകില്ല - കെഎൻ ബാലഗോപാൽ

'മരണത്തെ ആഘോഷമാക്കുന്നു'; ഞങ്ങൾ ചെയ്ത അത്രയും സമരങ്ങൾ കോൺഗ്രസും ബിജെപിയും ചെയ്തിട്ടുണ്ടാകില്ല - കെഎൻ ബാലഗോപാൽ
Jul 7, 2025 03:38 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) ആരോഗ്യ മന്ത്രിക്കെതിരായ സമരങ്ങളിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. യൂത്ത് കോൺഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നുവെന്നും അപകടം ഉണ്ടാകുന്ന സമയത്ത്, അതിന്റെ പേരിൽ ധിക്കാരവും ഗുണ്ടായിസവും കാണിക്കുന്നത് ശരിയല്ലെന്നും ധനമന്ത്രി പ്രതികരിച്ചു. ജനങ്ങൾ അതിനെ നേരിടും.

ഞങ്ങൾ ചെയ്ത അത്രയും സമരങ്ങൾ കോൺഗ്രസും ബിജെപിയും ചെയ്തിട്ടുണ്ടാകില്ല. ആരെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാൽ അവരെ ആക്രമിക്കുന്ന രീതിയിലേക്ക് പോകുന്നതാണോ സമരങ്ങളെന്നും നിലവാരമില്ലാത്ത സമരങ്ങൾ നടത്തരുതെന്നും അദ്ദേഹം കൂടിച്ചേർത്തു.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കേരള സര്‍വകലാശാല രജിസ്ട്രാറെ നിയമിക്കാന്‍ അധികാരം സിന്‍ഡിക്കേറ്റിനെന്ന് മന്ത്രി പറഞ്ഞു. വിധിയിൽ വിസി എന്ത് സമീപനം ആണ് സ്വീകരിക്കാൻ പോകുന്നത് എന്ന് നോക്കണം. സിന്‍ഡിക്കേറ്റാണ് നിയമപരമായി അപ്പോയിന്റിങ് അതോറിറ്റി. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല, ഉന്നതവിദ്യാഭ്യാസ മേഖയി എന്നിവയിലെല്ലാം വ്യക്തികള്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

യുണിവേഴ്‌സിറ്റി എന്ന സമ്പ്രദായത്തില്‍ സിസ്റ്റമുണ്ട്. അതിനാല്‍ ഇനിയെങ്കിലും ഇത്തരം കാര്യങ്ങളും സംഘര്‍ഷങ്ങളും വര്‍ധിപ്പിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. കോടതി വിധി സര്‍വകലാശാലകള്‍ക്ക് പൊതുവില്‍ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.സസ്പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു.



Celebrating death Congress and BJP may not have carried out as many protests as we have KN Balagopal

Next TV

Related Stories
മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

Jul 29, 2025 10:48 PM

മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

ചൂരൽമല മുണ്ടക്കൈ ദുരന്തം, സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം...

Read More >>
ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Jul 29, 2025 10:39 PM

ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ...

Read More >>
 പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

Jul 29, 2025 10:25 PM

പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ സംസ്ഥാനത്തെ ആദ്യ വിൽപനശാല മന്ത്രി ഉദ്ഘാടനം...

Read More >>
ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

Jul 29, 2025 10:14 PM

ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നാല് പേർ അറസ്റ്റിൽ...

Read More >>
Top Stories










Entertainment News





//Truevisionall