കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ എം.ഡി.എം.എയുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗമായ വി. കെ. ഷമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരിട്ടിയിലെ കൂട്ടുപുഴയിൽ വാഹനപരിശോധന നടത്തിയപ്പോൾ 18 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്. വി. കെ. ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സിപിഐഎം ജില്ലാ നേതൃത്വവും അറിയിച്ചു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സിപിഎം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു ഷമീർ.
CPM local committee member arrested with MDMA in Kannur
