---
title: "ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റു; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു"
english_title: "Housewife dies after being bitten by a otter while washing clothes in a river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300988/housewife-dies-after-being-bitten-by-a-otter-while-washing-clothes-in-a-river"
published_at: "2025-07-07T07:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b25c0cf6f4_R.jpg"
keywords: []
---

# ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റു; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **കോട്ടയം: **കോട്ടയം പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ 53 വയസുള്ള നിസാനി ആണ് മരിച്ചത്. രാവിലെ പത്തരയോടെ മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു.

## Article Content

**കോട്ടയം: **കോട്ടയം പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ 53 വയസുള്ള നിസാനി ആണ് മരിച്ചത്. രാവിലെ പത്തരയോടെ മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീർനായയുടെ കടിയേറ്റത് വനം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

നീർനായയുടെ കടി എന്നത് വളരെ അപൂർവമാണെങ്കിലും, സംഭവിച്ചാൽ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. നീർനായകൾ സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ല. അവ ഭയപ്പെടുകയോ പ്രകോപിപ്പിക്കപ്പെടുകയോ ചെയ്യുമ്പോഴോ, അല്ലെങ്കിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴോ മാത്രമാണ് കടിക്കാൻ സാധ്യതയുള്ളത്. നീർനായയുടെ കടി ഏറ്റാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെക്കൊടുക്കുന്നു:

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300988/housewife-dies-after-being-bitten-by-a-otter-while-washing-clothes-in-a-river)