മുംബൈ: ( www.truevisionnews.com ) പത്തൊമ്പതുകാരന്‍ 16-കാരനെ ശീതളപാനീയത്തില്‍ വിഷംകലര്‍ത്തി നൽകി കൊലപ്പെടുത്തി. മുംബൈയിൽ ജൂൺ 29-ന് ആണ് സംഭവം നടന്നത്. 16-കാരനുമായുണ്ടായ അമിതമായ സൗഹൃദം വീട്ടുകാർ വിലക്കിയതിനേത്തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട പതിനാറുകാരന്റെ അച്ഛന്‍ നല്‍കിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.
മാസങ്ങള്‍ക്കുമുമ്പ് പതിനാറുകാരന്‍ പ്രതിയോടൊപ്പം നാഗ്പുരിലേക്ക് യാത്ര നടത്തിയിരുന്നു. വീട്ടുകാരറിയാതെ നടത്തിയ യാത്രയില്‍ കുടുംബം എതിര്‍പ്പ് പ്രകടിപ്പിക്കുകയും പ്രതിയുമായുള്ള ബന്ധം വിലക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം പതിനാറുകാരന്‍ പ്രതിയുമായി അകല്‍ച്ചയിലായി. ഇതില്‍ അസ്വസ്ഥനായിരുന്ന പ്രതി, ജൂണ്‍ 29-ന് പതിനാറുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു.
.gif)

മകന്‍ വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇവർ പ്രതിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോള്‍ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന മകനെയാണ് പിതാവ് കണ്ടത്. സമീപത്തായി പ്രതിയും ഉണ്ടായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചതായി വ്യക്തമായത്. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയതാണ് മരണകാരണമെന്ന് വ്യക്തമായി.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വന്നതിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Nineteen-year-old kills 16-year-old by poisoning him with soft drink
