കോഴിക്കോട്: ( www.truevisionnews.com ) താമരശ്ശേരിയിൽ ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ച വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം. കുട്ടിയുടെ ചുണ്ട് തടിച്ചു വീർക്കുകയും ചെയ്തിട്ടുണ്ട്. കായ കഴിച്ച ഉടൻ തന്നെ വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു . താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നിലവിൽ കാര്യമായ ആരോഗ്യപ്രശ്നമില്ലെന്നാണ് വിവരം . കഴിഞ്ഞ ദിവസവും ഇതേ മരത്തിൽ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
.gif)

തിരിച്ചറിയാത്ത കായ്കളോ പഴങ്ങളോ കഴിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക്, ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഞാവൽപ്പഴവുമായി സാമ്യമുള്ള വിഷമുള്ള കായ്കൾ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം.
student fell ill after eating a fruit resembling a jackfruit in Thamarassery Kozhikode
