മലപ്പുറം: ( www.truevisionnews.com ) വണ്ടൂരിലെ വിഎംസി ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിന് സമീപം പൊലീസ് പരിശോധനയിൽ നാല്പത് ഗ്രാം എംഡിഎംഎ പിടികൂടി. കൂരാട് സ്വദേശി മരുതത്ത് വീട്ടിൽ അബ്ദുൾ ലത്തീഫും സംഘവും സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ ഒരു വാഹനത്തിൽ നാലു പേരെ കണ്ടതോടെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പിടി വീണത്.
പിന്നാലെ തന്‍റെ അടിവസ്ത്രത്തില്‍ അബ്ദുൾ ലത്തീഫ് എടുത്തു കൊടുത്തത് 40 ഗ്രാം എംഡിഎംഎ. 3.8 ഗ്രാം കഞ്ചാവും ഇയാളെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട് വണ്ടൂർ വിഎംസി ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് മൈതാനത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരു വാഹനത്തിൽ നാലു പേരെ കണ്ടത്.
.gif)

തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂട്ടത്തിൽ ഒരാളായ അബ്ദുല്ലത്തീഫിന്റെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. കൂടെയുള്ള മൂന്നു പേർക്ക് ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തതിനാൽ ഒരാളുടെ പേരിൽ മാത്രമാണ് കേസെടുത്തത്. നാട്ടിലാകമാനം നടക്കുന്ന പൊലീസ് പരിശോധന മുന്നിൽകണ്ട് തനിക്ക് ഉപയോഗിക്കാനായി കൂടുതൽ എംഡിഎംഎ കയ്യിൽ കരുതിയത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കോഴി ലോറിയിൽ ജോലിക്കാരനാണ് അബ്ദുൾ ലത്തീഫ്. നേരത്തെ കഞ്ചാവ് ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ലഹരി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ
ലഹരി കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ പോലീസിനെയോ അധികാരികളെയോ അറിയിക്കേണ്ടത് അത്യാവശ്യമാണ്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) മാനസ് പോർട്ടൽ: drugfreeindia.nic.in എന്ന വെബ്സൈറ്റിലൂടെയോ 1933 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിലൂടെയോ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം.
കേരള പോലീസിന്റെ ഡിഷ ഹെൽപ്പ് ലൈൻ: 1056.
അതത് പ്രാദേശിക പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും നേരിട്ട് വിവരങ്ങൾ നൽകാം.
ലഹരിമരുന്ന് ഒരു വലിയ സാമൂഹിക വിപത്താണ്. ഇതിനെതിരെ പോരാടാൻ പൊതുജനങ്ങളുടെയും അധികാരികളുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.
Forty grams of MDMA were found in a young man's underwear shocking the police
