തിരുവനന്തപുരം: ( www.truevisionnews.com ) കേരള സർവകലാശാല സിൻഡിക്കേറ്റും വൈസ് ചാൻസിലറും രണ്ടും രണ്ടുവഴിക്ക്. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു. യോഗംപിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്ന് പ്രഖ്യാപിച്ച് വിസിയുടെ നാടകീയ നീക്കം.
സസ്പെൻഷൻ അതേ രീതിയിൽ നിലനിൽക്കുന്നുവെന്ന് താത്കാലിക വൈസ് ചാൻസിലർ ഡോ.സിസാ തോമസ് പറഞ്ഞു. സസ്പെൻഷൻ നടപടികളെക്കുറിച്ച് ചർച്ച ഉണ്ടാകില്ലെന്നും അത് അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും സിസാ തോമസ് പ്രതികരിച്ചു. രജിസ്ട്രാർ കെ.എസ് അനിൽ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയെന്ന് മിനുട്സിൽ രേഖപ്പെടുത്തി തീരുമാനം കോടതിയെ അറിയിക്കാനാണ് ഇടത് സിൻഡിക്കേറ്റ് നീക്കം. സീനിയർ അംഗം പ്രൊഫ. രാധാ മണിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് ഇടത് അംഗങ്ങൾ നടപടികൾ പൂർത്തിയാക്കിയത്.
.gif)

അതേസമയം, വി സി സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ റദ്ദ് ചെയ്തത്.
രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ സംബന്ധിച്ച വിഷയം ചർച്ച ചെയ്യണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ സിസ തോമസ് ഒരു വിട്ട് വീഴ്ചക്കും തയ്യാറായിട്ടില്ല എന്നാണ് സൂചന. അച്ചടക്ക നടപടി വി സി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൻ്റെ പകർപ്പ് യോഗത്തിൽ വയ്ക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വൈസ് ചാൻസിലർ അറിയിച്ചു. അജണ്ടയിൽ ഉൾപ്പെട്ട വിഷയമല്ല എന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു വി സി ആവശ്യം നിരസിച്ചത്. ഇതിനിടെ ഇടത് സിൻഡിക്കേറ്റ് അംഗം കോടതിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു എന്ന് ആരോപിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്ത് വന്നു. ഇടത് അംഗം ആർ രാജേഷിനെതിരെയാണ് പ്രമേയം അവതരിപ്പിച്ചത് ഈ വിഷയത്തിലും വി സി ചർച്ചയ്ക്ക് തയ്യാറായില്ല.
kerala university registrars suspension has not been revoked dr sisa thomas
