കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ. നരിക്കുനി സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുള്‍ കരീം (41) നീയാണ് കുന്നമംഗലം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ബസ്സിൽ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചതാണ് സംഭവം.
യാത്രക്കാരനായിരുന്ന കരീം വിദ്യാര്‍ത്ഥിനികളെ ശരീരത്തിൽ കയറിപ്പിടിച്ചതായി പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് വിദ്യാര്‍ത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുന്നമംഗലം ഇൻസ്‌പെക്ടർ കിരൺ, സബ് ഇൻസ്‌പെക്ടർ നിധിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ എന്നിവർ ചേർന്ന് ഇയാളുടെ വീട്ടിൽ വച്ചാണ് അറസ്റ്റ് നടത്തിയത്.
.gif)

അധികൃതരുടെ അന്വേഷണത്തിൽ, കരീമിനെതിരെ 2019ൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് നിലവിലുണ്ടെന്ന് വ്യക്തമായി. ഈ കേസിൽ ഇയാൾക്കെതിരെ കോടതിയിൽ വിചാരണ നടക്കുകയാണ്.
പോക്സോ നിയമം (POCSO Act) എന്നത് കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള ഇന്ത്യയിലെ ഒരു സുപ്രധാന നിയമമാണ്. "The Protection of Children from Sexual Offences Act, 2012" എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. 2012 നവംബർ 14-ന് നിലവിൽ വന്ന ഈ നിയമം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു.
Kozhikode native arrested for assaulting two female students during bus ride
