മുംബൈ : ( www.truevisionnews.com ) ദുര്‍മന്ത്രവാദമെന്ന പേരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച് യുവാവ്. ഭാര്യയുടെ സഹോദരന്‍റെ വിവാഹം നടത്താന്‍ മന്ത്രവാദം ചെയ്യാമെന്ന് പറഞ്ഞാണ് യുവാവ് ഭാര്യയോടും ഭാര്യാമാതാവിനോടും നഗ്നചിത്രമെടുക്കാൻ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നവി മുംബൈയിലാണ് സംഭവം.
സഹോദരന്‍റെ വിവാഹം നടക്കാത്തതില്‍ ഭാര്യയും ഭാര്യാമാതാവും ഏറെ ദുഃഖിതരായിരുന്നു അത് മുതലെടുത്താണ് പ്രതി ദുര്‍മന്ത്രവാദം നടത്തിയത്. മന്ത്രവാദത്തിനിടെ ഭാര്യയോടും ഭാര്യാമാതാവിനോടും നഗ്നരാകാന്‍ യുവാവ് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ഇത് മന്ത്രവാദത്തിന്‍റെ ഭാഗമാണെന്നും നഗ്നരായേ പറ്റൂ എന്നും യുവാവ് പറഞ്ഞു.
.gif)

തുടര്‍ന്ന് നഗ്നരായ ഭാര്യയോടും ഭാര്യാമാതാവിനോടും നഗ്നരായിത്തന്നെ ഫോണില്‍ ചിത്രമെടുക്കാനും യുവാവ് ആവശ്യപ്പെട്ടു. ചടങ്ങിന്‍റെ ഭാഗമാണെന്ന് രീതിയില്‍ ചിത്രവുമെടുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദം പൂര്‍ത്തിയായതിന് പിന്നാലെ ചിത്രങ്ങളുമായി ഇരുവരോടും അജ്മീറില്‍ വരാന്‍ യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഇതിന് കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ യുവാവ് ഈ ചിത്രങ്ങള്‍ ഭാര്യാപിതാവിനും ഭാര്യാസഹോദരനും അയച്ചുകൊടുത്തു. ഇതിന് പിന്നാലെ ചിത്രങ്ങളുമായി യുവാവ് ഒളിവില്‍ പോകുകയായിരുന്നു.
തങ്ങള്‍ പറ്റിക്കപ്പെട്ടെന്ന് വ്യക്തമായ സ്ത്രീകള്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കി. ഭാരതീയ ന്യായ സംഹിത പ്രകാരം യുവാവിനെതിരെ അപമാനത്തിനും സമാധാനം നശിപ്പിച്ചതിനും കേസെടുത്തു. ഇത് കൂടാതെ ഐടി വകുപ്പിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ദുര്‍മന്ത്രവാദ ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല.
Man casts black magic to prevent brother marriage conducts nude photoshoot of wife and mother in law mumbai
