വയനാട്: ( www.truevisionnews.com ) സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം.
ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ എത്തിയത്. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ എണ്‍പതുകാരിയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
.gif)

കൊലപാതകത്തിന്റെ നിയമപരമായ നിർവചനം (IPC സെക്ഷൻ 300)
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 300-ാം വകുപ്പാണ് കൊലപാതകത്തെ നിർവചിക്കുന്നത്. താഴെ പറയുന്ന സാഹചര്യങ്ങളിൽ ഒരാളെ മരണപ്പെടുത്തുന്നത് കൊലപാതകമായി കണക്കാക്കാം. മരണമുണ്ടാക്കാനുള്ള ഉദ്ദേശ്യം: ഒരാളെ കൊല്ലുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ ഒരു പ്രവർത്തി ചെയ്യുകയും അത് അയാളുടെ മരണത്തിൽ കലാശിക്കുകയും ചെയ്യുമ്പോൾ.
ശാരീരിക പരിക്കേൽപ്പിക്കാനുള്ള ഉദ്ദേശ്യം (മരണസാധ്യത): ഒരു വ്യക്തിക്ക് മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് മാരകമായ ശാരീരിക പരിക്ക് ഏൽപ്പിക്കുകയും ആ പരിക്ക് അയാളുടെ മരണത്തിൽ കലാശിക്കുകയും ചെയ്യുമ്പോൾ. (ഉദാഹരണം: ഒരാളെ തലക്കടിക്കുന്നത് മരണത്തിലേക്ക് നയിക്കുമെന്ന് അറിയാമെങ്കിൽ)
മരണസാധ്യതയുള്ള പ്രവർത്തി: ഏതെങ്കിലും ഒരു പ്രവർത്തി ചെയ്യുന്നതിലൂടെ ഒരാൾക്ക് മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട്, മരണത്തെ വകവയ്ക്കാതെ ആ പ്രവർത്തി ചെയ്യുകയും മരണം സംഭവിക്കുകയും ചെയ്യുമ്പോൾ. (ഉദാഹരണം: ഒരു ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുന്നത്).
കൊലപാതകത്തിനുള്ള ശിക്ഷ (IPC സെക്ഷൻ 302)
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലപാതകത്തിനുള്ള ശിക്ഷ താഴെ പറയുന്നവയാണ്:
- മരണശിക്ഷ (Death Sentence)
- ജീവപര്യന്തം തടവ് (Life Imprisonment)
- കൂടാതെ പിഴയും (Fine)
കുറ്റകൃത്യത്തിന്റെ സ്വഭാവം, പ്രതിയുടെ ഉദ്ദേശ്യം, കുറ്റകൃത്യം നടന്ന സാഹചര്യം, ഇരയുടെ അവസ്ഥ എന്നിവ പരിഗണിച്ച് കോടതിയാണ് ശിക്ഷ തീരുമാനിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് (rarest of rare cases) സാധാരണയായി വധശിക്ഷ വിധിക്കുന്നത്. അപകടകരമായ പ്രവർത്തി (മരണം ഉറപ്പുള്ളത്): ജീവൻ അപായപ്പെടുത്തുന്ന ഒരു പ്രവർത്തി ചെയ്യുന്നത് മരണം ഉറപ്പായും സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ടായിരിക്കുമ്പോൾ.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Wayanad native found dead in Israel Suspected of killing woman at home and then committing suicide
