കോട്ടയം: ( www.truevisionnews.com ) കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യങ്ങളല്ലാം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും വിശ്രുതന്‍ പറഞ്ഞു.
മന്ത്രിയുടെ ഭാഗത്ത് നിന്ന് നല്ലരീതിയിലുള്ള സപ്പോര്‍ട്ടാണ് കുടുംബത്തിനുള്ളത്. കുടുംബത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സര്‍ അക്കാര്യങ്ങള്‍ ചെയ്‌തോളും. മന്ത്രി ഇവിടെ വരും. അപ്പോള്‍ നമ്മുടെ കാര്യവും പറയും. മന്ത്രി വാസവനും മെഡിക്കല്‍ കോളജ് സൂപ്രണ്ടും കളക്ടറും വന്നിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണ് – അദ്ദേഹം പറഞ്ഞു.
.gif)

അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്നും ഇനി ആര്‍ക്കും ഇത് സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മകന് മെഡിക്കല്‍ കോളജില്‍ ജോലി നല്‍കുമെന്ന് പറഞ്ഞു. മകളുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തു. പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്യുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കുടുംബത്തെ ചേര്‍ത്ത് പിടിച്ചു – അദ്ദേഹം പറഞ്ഞു.
അതേസമയം, കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് ബിന്ദു മരിക്കുന്നത്. മകള്‍ നവമിയുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. സര്‍ജിക്കല്‍ വാര്‍ഡിലായിരുന്നു നവമിയെ അഡ്മിറ്റ് ചെയ്തിരുന്നത്. സംഭവ ദിവസം രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ പോയതായിരുന്നു ബിന്ദു. ഇതിനിടെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. സംഭവം നടന്ന ഉടന്‍ മന്ത്രി വി എന്‍ വാസവനും പിന്നാലെ മന്ത്രി വീണാ ജോര്‍ജും സ്ഥലത്തെത്തി.
രണ്ട് പേര്‍ക്ക് പരിക്ക് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരം ജെസിബി എത്തിച്ച് നടത്തിയ തെരച്ചിലിലാണ് ബിന്ദുവിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം വൈകിയതായി ആരോപണം ഉയര്‍ന്നിരുന്നു. ജെസിബി എത്തിക്കാന്‍ തടസ്സം നേരിട്ടതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.
സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വിവിധയിടങ്ങളില്‍ മന്ത്രിക്കെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണെന്നും കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
We need support to move forward the investigation must be carried out in the right direction Bindu's husband Vishruthan
