'ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സർക്കാർ കുടുംബത്തിനൊപ്പം'; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണാ ജോർജ്

'ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സർക്കാർ കുടുംബത്തിനൊപ്പം'; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണാ ജോർജ്
Jul 4, 2025 03:22 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.

കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം.

ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യവകുപ്പിനെതിരെയും മന്ത്രിക്കെതിരെയും വിമര്‍ശനം ശക്തമാകവെയാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വിവിധ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.

ഫേസ്ബുക്കിന്റെ പൂ‍ർണരൂപം:

അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന് വിട നൽകി നാട് . സംസ്കാര ചടങ്ങുകൾ സഹോദരിയുടെ വീട്ടുവളപ്പിൽ നടന്നു. തലയോലപ്പറമ്പിലെ വീട്ടിൽ എത്തിച്ച മൃതദേഹം കണ്ട് നാടൊന്നാകെ വിങ്ങി പൊട്ടി. വികാരനിർഭരമായ രം​ഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. മക്കളും ഭർത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും വീട്ടിൽ തടിച്ചുകൂടി.

ചലനമറ്റ് തണുത്ത് മരവിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം നോക്കി ഫ്രീസറിന്റെ ചില്ല് മൂടി കെട്ടിപ്പിടിച്ചുള്ള മക്കളുംഅമ്മയും പൊട്ടിക്കരഞ്ഞപ്പോൾ കൂടിനിന്നവരുടെ ഹൃദയം വേദനയാൽ പിളർന്നു. ഉറ്റവരും ഉടയവരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്കുകാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

അമ്മയുടെ വിയോഗത്തലിന്റെ ഞെട്ടലിൽ വിറങ്ങലിച്ചിരുന്ന മകൾ നവമിയേയും അലമുറയിട്ടുകരഞ്ഞ മകൻ നവനീതിനെയും ആശ്വസിപ്പിക്കാനാകാതെ പലർക്കും നിസഹായരാകേണ്ടിവന്നു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.

മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരേയും മെഡിക്കൽ കോളേജ് അധികൃതർക്കെതിരേയും വിമർശനവും പ്രതിഷേധവും ശക്തമാവുകയാണ്. കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡൻറ് അരുൺ കെ. ഫിലിപ്പ് പ്രതികരിച്ചു.

കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡൻറ് അരുൺ കെ ഫിലിപ്പ് വിമർശിച്ചു. നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷപ്രവർത്തനത്തിന് സൗകര്യമില്ല.

അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിൻറെ തീരുമാനം. അപകടത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂ‍ർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.

'Bindu's death is very painful the government is with the family Minister Veena George in a Facebook post

Next TV

Related Stories
കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 26, 2025 11:07 PM

കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Jul 26, 2025 11:00 PM

മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മൂന്നാർ ​ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ...

Read More >>
കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

Jul 26, 2025 10:52 PM

കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ...

Read More >>
കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

Jul 26, 2025 10:43 PM

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം 50ലധികം വീടുകളിൽ വെള്ളം...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

Jul 26, 2025 10:14 PM

കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ്...

Read More >>
കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

Jul 26, 2025 10:09 PM

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം...

Read More >>
Top Stories










//Truevisionall