പുനലൂർ: ( www.truevisionnews.com ) പ്രായപൂർത്തിക്ക് മുമ്പും ശേഷവും നിരന്തരം പീഡിപ്പിച്ചെന്ന കേസിൽ പെൺകുട്ടിയുടെ മാതാവിനൊപ്പം താമസിച്ചിരുന്ന യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ചേമ്പ് സ്വദേശിയായ 39കാരൻ ആണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാവ് ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിലുള്ള മകൾ മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്.
ഇവർക്കൊപ്പം വീട്ടിൽ 10 വർഷമായി താമസിച്ചിരുന്ന യുവാവ് പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിനുമുമ്പ് പലതവണ പീഡിപ്പിച്ചതായാണ് പരാതി. അശ്ലീലചിത്രങ്ങളും വിഡിയോയും മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി പ്രായപൂർത്തിയായതിനുശേഷവും പീഡനം തുടർന്നതായി പൊലീസ് പറഞ്ഞു.
.gif)

വിവാഹം കഴിക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം യുവാവ് നിരസിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 27ന് പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിയെ പെരിന്തൽമണ്ണയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
mother friend arrest sexual assault case kollam punalur
