---
title: "ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് വീട് കത്തി നശിച്ചു; വീട്ടുകാർ പുറത്ത് പോയത് രക്ഷയായി"
english_title: "house destroyed fire after gas cylinder explodes family escapes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300139/house-destroyed-fire-after-gas-cylinder-explodes-family-escapes-new"
published_at: "2025-07-02T22:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865664b49b6c_2.jpg"
keywords: []
---

# ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് വീട് കത്തി നശിച്ചു; വീട്ടുകാർ പുറത്ത് പോയത് രക്ഷയായി

> **Lead Summary:** **കൊല്ലം: **കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട് പൂർണമായും കത്തി നശിച്ചു. അരിപ്പ വേങ്കൊല്ലയിൽ താന്നിമൂട്ടിൽ വീട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്.

## Article Content

**കൊല്ലം: **കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട് പൂർണമായും കത്തി നശിച്ചു. അരിപ്പ വേങ്കൊല്ലയിൽ താന്നിമൂട്ടിൽ വീട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്.

ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. വീട്ടിലുള്ളവർ പുറത്തുപോയ നേരമാണ് അപകടമുണ്ടായത്. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300139/house-destroyed-fire-after-gas-cylinder-explodes-family-escapes-new)