തിരൂരങ്ങാടി: ( www.truevisionnews.com ) വീടിന് മുന്നിലെ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു. കക്കാട് സ്വദേശിയും കാരാത്തോട് താമസക്കാരനുമായ എട്ടുവീട്ടിൽ മൂസ മുഹമ്മത് കുട്ടി (കുട്ടി മോൻ - 30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടം.
വീടിന് മുന്നിൽ റോഡരികിൽ സുഹൃത്ത് ഊരകം മേൽമുറി സ്വദേശി സനൂപുമായി സംസാരിച്ചു നിൽക്കുമ്പോൾ വേങ്ങര ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. മൃതദേഹം മലപ്പുറം ഗവൺമെൻറ് ആശുപത്രിയിൽ. പിതാവ് : മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) മാതാവ് : ബിരിയാമു. സഹോദരങ്ങൾ : ഷാനവാസ്, ജുവൈരിയ, ജുമൈലത്ത്.
Young man dies tragically after being hit by car while talking friend
