മലപ്പുറം: (truevisionnews.com) നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ. മൂർക്കനാട് സ്വദേശി മുഹമ്മദാലി, വേങ്ങാട് സ്വദേശി ഹംസ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരിൽ നിന്ന് ഒരു നാടൻ തോക്ക്, രണ്ട് വെടിയുണ്ടകൾ, ഒരു കാലി കെയ്സ്, മൃഗങ്ങളുടെ ഇറച്ചി മുറിക്കാന്‍ ഉള്ള കത്തികൾ, ഒരു ബൈക്ക് എന്നിവയും പിടികൂടി. ഇവരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Animal hunting Two people arrested hunting animals Nilambur a country-made gun ammunition
