മലപ്പുറം: ( www.truevisionnews.com ) അരീക്കോട് കിഴിശേരി കുഴിയംപറമ്പ് കമ്മുക്കപ്പറമ്പിൽ തോട്ടില്‍ മൃതദേഹം കണ്ടെത്തി. കിഴിശേരി സ്വദേശി ചെമ്പൻ കുഞ്ഞാലിയുടെ മകൻ മുജീബ് റഹ്മാനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ഒഴികുവരുന്ന മൃതദേഹം പ്രദേശവാസിയായ സ്ത്രീയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ നാട്ടുകാരാണ് തോട്ടിലിറങ്ങി മൃതദേഹം കരക്കെത്തിച്ചത്.
Body found stream Malappuram
