മലപ്പുറം: ( www.truevisionnews.com) കാളികാവ് ജനവാസ മേഖലയില്‍ കാട്ടു പന്നിയുടെ ജഡം. പകുതി ഭക്ഷിച്ച നിലയിലാണ് പന്നിയുടെ ജഡം കണ്ടെത്തിയത്. പ്രദേശത്ത് അജ്ഞാത ജീവി ഓടിപ്പോകുന്നത് കണ്ടതായ് പ്രദേശവാസികള്‍ പറയുന്നു. സ്ഥലത്ത് വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.
കടുവയാണെന്നാണ് നാട്ടുകാരുടെ സംശയം. കുഴുങ്ങിന്‍ തോട്ടത്തിലാണ് പാതി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. ജനവാസ മേഖലയിലാണ് സംഭവം നടന്നത്. കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കടുവയാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
.gif)

നേരത്തെ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സ്ഥലത്തിനോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. ജീവിയെ കണ്ടെത്താനാണ് ക്യാമറകള്‍ ഉടന്‍ സ്ഥാപിച്ചത്. വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.
Half eaten body wild boar found locals say they saw unknown creature running away
