'രാത്രി പന്ത്രണ്ട് മണിക്ക് ശേഷം വീട്ടില്‍ നിന്ന് വിളിച്ചിറക്കി നിരന്തരം പീഡിപ്പിച്ചു'; പെണ്‍കുട്ടിയു‌ടെ പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

'രാത്രി പന്ത്രണ്ട് മണിക്ക് ശേഷം വീട്ടില്‍ നിന്ന് വിളിച്ചിറക്കി നിരന്തരം പീഡിപ്പിച്ചു'; പെണ്‍കുട്ടിയു‌ടെ പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
Jun 29, 2025 06:36 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) വിവാഹ വാഗ്‌ദാനം നൽകി ഒരേ പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 3 പേർ അറസ്റ്റിൽ. പത്തനംതിട്ടയിലെ സീതത്തോടാണ് സംഭവം. 3 കേസുകളിലായാണ് മൂന്ന് യുവാക്കളെ ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തിൽ ദിപിൻ (23) എന്നിവരാണ് പിടിയിലായത്.

പെൺകുട്ടി പ്രായപൂർത്തിയാവുന്നതിനു മുമ്പുള്ള സമയത്ത് വിവാഹം കഴിക്കുമെന്ന് വാദ്​ഗാനം നൽകി ലൈെം​ഗിക പീഡനത്തിനിരയാക്കിയതിന് എ‌ടുത്ത ആദ്യകേസിലാണ് 19 കാരൻ മിഥുൻ പിടിയിലായത്. 2024 ഏപ്രിൽ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള മാസങ്ങളിൽ രാത്രി 12 മണിക്ക് ശേഷം ഫോണിൽ വിളിച്ചുവരുത്തി പെൺകുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിലെത്തിച്ച് ഇയാൾ നിരന്തരം ലൈം​ഗിക പീഡനം ന‌‌ടത്തുകയായിരുന്നു.

2025 ജൂൺ 25 ന് പെൺകുട്ടി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ എത്തി പീഡന വിവരം അറിയിച്ചു. അവിടെ നിന്നാണ് കേസ് ചിറ്റാർ പൊലീസിന് കൈമാറിയത്. അപ്പോഴാണ് പ്രായപൂർത്തിയായതിനു ശേഷം വ്യത്യസ്‌ത കാലയളവുകളിൽ 2 പേർ കൂ‌ടി തന്നെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെൺകു‌ട്ടി വെളിപ്പെടുത്തിയത്. അങ്ങനെയാണ് സജു പി ജോൺ, ദിപിൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലാണ് കേസുകൾ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തിയത്.

2025 ഫെബ്രുവരി 20നും ഏപ്രിൽ 30നും ഇടയിലുള്ള പല ദിവസങ്ങളിലും വീടിനു സമീപം വച്ച് സജു പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയു‌ടെ മൊഴി. 2025 ജൂൺ 21നും 22നും രാത്രി 12 മണിക്ക് ശേഷം റബ്ബർ തോട്ടത്തിൽ വച്ചാണ് ദിപിൻ ബലം പ്രയോഗിച്ച് ലൈംഗികമായി ഉപയോ​ഗിച്ചത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് മൂവരും പെൺകുട്ടിയെ ലൈം​ഗികമായി ചൂഷണം ചെയ്തത്. പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.

three arrested pathanamthitta for sexual assault girl promising marriage

Next TV

Related Stories
കാമം തീർത്തത് രോഗിയോട്...! റിക്രൂട്ട്‌മെന്റിനിടെ ബോധരഹിതയായ യുവതിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സം​ഗത്തിയാക്കി, ഡ്രൈവറും ടെക്നീഷ്യനും അറസ്റ്റിൽ

Jul 27, 2025 07:49 AM

കാമം തീർത്തത് രോഗിയോട്...! റിക്രൂട്ട്‌മെന്റിനിടെ ബോധരഹിതയായ യുവതിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സം​ഗത്തിയാക്കി, ഡ്രൈവറും ടെക്നീഷ്യനും അറസ്റ്റിൽ

റിക്രൂട്ട്‌മെന്റിനിടെ ബോധരഹിതയായ യുവതിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സം​ഗത്തിയാക്കി, ഡ്രൈവറും ടെക്നീഷ്യനും അറസ്റ്റിൽ...

Read More >>
മനുഷ്യക്കടത്ത്? മൂന്ന് പെൺകുട്ടികളെയും കൊണ്ട് ട്രെയിൻയാത്ര; കണ്ണൂർ സ്വദേശിയടക്കം രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

Jul 27, 2025 06:53 AM

മനുഷ്യക്കടത്ത്? മൂന്ന് പെൺകുട്ടികളെയും കൊണ്ട് ട്രെയിൻയാത്ര; കണ്ണൂർ സ്വദേശിയടക്കം രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്...

Read More >>
നടുക്കുന്ന ഇരട്ടക്കൊല; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ്

Jul 26, 2025 11:44 PM

നടുക്കുന്ന ഇരട്ടക്കൊല; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ്

ബെംഗളുരുവിൽ യുവാവ്, സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും...

Read More >>
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കം; കോഴിക്കോട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ ബന്ധുക്കൾ

Jul 26, 2025 07:30 PM

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കം; കോഴിക്കോട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ ബന്ധുക്കൾ

കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഷിംനയുടെ ബന്ധുക്കൾ ഭർത്താവിനെ ആരോപണവുമായി രം​ഗത്ത്....

Read More >>
ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്, അറസ്റ്റിൽ

Jul 26, 2025 07:17 PM

ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്, അറസ്റ്റിൽ

ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്,...

Read More >>
Top Stories

//Truevisionall