ഒരു വയസുകാരന്റെ മരണം: മഞ്ഞപ്പിത്ത ലക്ഷണമുള്ളതായി പ്രാഥമിക വിവരം, പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി

ഒരു വയസുകാരന്റെ മരണം: മഞ്ഞപ്പിത്ത ലക്ഷണമുള്ളതായി പ്രാഥമിക വിവരം, പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി
Jun 29, 2025 06:28 PM | By Susmitha Surendran

മലപ്പുറം:  (truevisionnews.com) കാടാമ്പുഴ പാങ്ങിൽ മരിച്ച ഒരു വയസ്സുകാരന്റെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. കുഞ്ഞിന് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളതായി പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം കബറടക്കി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനക്ക് അയക്കും. ഈ പരിശോധന ഫലം വന്നതിനുശേഷമാകും മരണകാരണം വ്യക്തമാവുക. ഇന്നലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടക്കലിലെ വാടകവീട്ടിൽ വെച്ച് കുഞ്ഞു മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെ യോടെ കബറടക്ക ചടങ്ങുകളും നടന്നിരുന്നു. എന്നാൽ കുഞ്ഞിന് മതിയായ ചികിത്സ നൽകാത്തതാണ് മരണകാരണം എന്ന് പരാതി ഉയർന്നതോടെ കാടാമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതരും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് മാതാപിതാക്കള്‍ക്കെതിരെയുള്ള പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്ന വ്യക്തിയാണ്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്.

postmortem procedures one year old boy who died Kadampuzha Pang completed.

Next TV

Related Stories
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

Jul 3, 2025 09:40 PM

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ...

Read More >>
ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

Jul 3, 2025 03:33 PM

ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

മഞ്ചേരിയിൽ വയോധികയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

Jul 3, 2025 02:28 PM

വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ...

Read More >>
സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

Jul 2, 2025 03:01 PM

സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു...

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

Jul 1, 2025 06:47 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍...

Read More >>
Top Stories

//Truevisionall