അച്ഛനല്ലേ.. എങ്ങനെ തോന്നി കൊല്ലാൻ...; ടെംമ്പോയുടെ മുൻ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലി തർക്കം, അച്ഛനെ വെടിവെച്ച് കൊന്ന് മകൻ

അച്ഛനല്ലേ.. എങ്ങനെ തോന്നി കൊല്ലാൻ...; ടെംമ്പോയുടെ മുൻ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലി തർക്കം, അച്ഛനെ വെടിവെച്ച് കൊന്ന് മകൻ
Jun 28, 2025 11:46 AM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) ടെംമ്പോയുടെ മുൻ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകൻ അച്ഛനെ വെടിവെച്ച് കൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപൂർ മേഖലയിലാണ് സംഭവം. സ്വദേശമായ ഉത്തരാഖണ്ഡിലേക്ക് പോകുന്നതിനാണ് ഇവർ ടെംമ്പോ വാടകക്കെടുത്തത്.

കേസിലെ പ്രതിയായ ദീപകിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൈയിൽ നിന്നും​ തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. സി.ഐ.എസ്.എഫിൽ നിന്നും എസ്.ഐയായി വിരമിച്ച സുരേന്ദ്ര സിങ്ങാണ് വെടിയേറ്റ് മരിച്ചത്. ഇടതുനെഞ്ചിലാണ് വെടിയുണ്ട തറച്ചത്.

ആറ് മാസം മുമ്പാണ് സുരേന്ദ്ര സിങ് സി.ഐ.എസ്.എഫിൽ നിന്ന് വിരമിച്ചത്. തുടർന്ന് ഉത്തരാഖണ്ഡിലെ ജന്മസ്ഥലത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. വാഹനത്തിന്റെ പിന്നിൽ സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ സുരേ​ന്ദ്ര സിങ് ടെംമ്പോയുടെ മുൻസീറ്റിൽ ഇരുന്നു.

ഇത് ഇഷ്ടപ്പെടാതിരുന്ന മകൻ അച്ഛനുമായി തർക്കിച്ചു. ഒടുവിൽ പിതാവിനെ മകൻ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ കൊലപാതകകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Son shot and killed his father

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
Top Stories

//Truevisionall