വൻതുക ഈടാക്കി നഗ്നതാ പ്രദർശനം; സ്ട്രീമിങ് ആപ്പുകളില്‍ തത്സമയ ലൈംഗിക ദൃശ്യങ്ങള്‍ പെരുകുന്നു, പച്ചയായ നിയമലംഘനത്തിന് നടപടിയില്ലേ....?

വൻതുക ഈടാക്കി നഗ്നതാ പ്രദർശനം; സ്ട്രീമിങ് ആപ്പുകളില്‍ തത്സമയ ലൈംഗിക ദൃശ്യങ്ങള്‍ പെരുകുന്നു, പച്ചയായ നിയമലംഘനത്തിന് നടപടിയില്ലേ....?
Jun 28, 2025 06:36 AM | By VIPIN P V

( www.truevisionnews.com) ഇന്ത്യയിൽ നിന്ന് നിർമിക്കപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പെരുകുന്നു. കാഴ്ചക്കാരിൽ നിന്ന് വൻതുക ഈടാക്കിയാണ് ഈ നഗ്നതാ പ്രദർശനം. വിവിധ ഓണ്‍ലൈൻ സ്ട്രീമിങ് ആപ്പുകളിലാണ് വലിയ രീതിയിൽ നിയമലംഘനം നടക്കുന്നത്. ഇന്ത്യന്‍ ഐടി നിയമം അനുസരിച്ച് ഇത്തരം ഉള്ളടക്കങ്ങളുടെ പ്രദര്‍ശനം നിയമവിരുദ്ധമാണെങ്കിലും ഇത്തരക്കാര്‍ക്കെതിരെ കാര്യമായ നടപടികളൊന്നുമുണ്ടാവുന്നില്ല.

വെള്ളിയാഴ്ചയാണ് ഓണ്‍ലൈന്‍ ആപ്പ് വഴി സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍ പങ്കുവെച്ച കേസില്‍, ഹൈദരാബാദില്‍ നിന്നുള്ള ദമ്പതിമാരെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് തങ്ങള്‍ ഇത് ചെയ്തിരുന്നതെന്നാണ് ദമ്പതിമാരുടെ വാദം. ഐടി നിയമം അനുസരിച്ചാണ് അറസ്റ്റ്.

ഉന്നതവിദ്യാഭ്യാസം തേടുന്ന ഇവരുടെ മക്കള്‍ പഠനത്തില്‍ ഉന്നത വിജയം നേടിയവരാണ്. ഒരാള്‍ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണെന്നും മറ്റൊരാള്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 470 ല്‍ 468 മാര്‍ക്ക് നേടിയ ആളാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓട്ടോഡ്രൈവറായിരുന്ന ഭര്‍ത്താവിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലും പഠനച്ചിലവിനും ചികിത്സയ്ക്കും ആവശ്യമായ പണം കണ്ടെത്താനാകാത്തതിനാലുമാണ് ഇത് ചെയ്തതെന്ന് പോലീസ് പറയുന്നു. സ്വന്തം ജോലിയില്‍ നിന്ന് നേടിയിരുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയാണ് ഇവര്‍ തത്സമയ സ്ട്രീമിങിലൂടെ നേടിയിരുന്നത്. 2000 രൂപവരെ ഇതിനായി ഒരാളില്‍ നിന്ന് ഈടാക്കിയിരുന്നു. എച്ച്ഡി ക്യാമറകളും മറ്റ് ഉപകരണങ്ങളും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

ഇന്ത്യയില്‍ അശ്ലീലദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കാമോ ?

* 2000 ലെ ഐടി നിയമം സെക്ഷന്‍ 67 അനുസരിച്ച് അശ്ലീല ഉള്ളടക്കങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും പിഴയും തടവും ലഭിക്കുന്ന കുറ്റകൃത്യമാണ്.

* സെക്ഷന്‍ 67എ അനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ ചെയ്ത് ആദ്യമായി ശിക്ഷിക്കപ്പെടുന്നവർക്ക് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കും. തുടര്‍ച്ചയായി കുറ്റവാളികള്‍ അതില്‍ കൂടുതല്‍ വര്‍ഷക്കാലം തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഒപ്പം കൂടുതല്‍ പിഴ നല്‍കേണ്ടതായും വരും.

* സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള 1986 ലെ നിയമവും ഇത്തരം കേസുകളില്‍ ബാധകമാവും.

* സ്വന്തം വീട്ടിലോ സ്വകാര്യ സ്ഥലങ്ങളിലോ വെച്ച് ഇത്തരം ഉള്ളടക്കങ്ങള്‍ ചിത്രീകരിക്കുന്നതും അവ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നതും കുറ്റകരം തന്നെയാണ്.

Nudity shows for large sum money Live sex scenes are increasing on streaming apps

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
Top Stories

//Truevisionall