(truevisionnews.com) ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ 71കാരന്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. 2002ല്‍ ആണ് തന്റെ മൂന്നാമത്തെ ഭാര്യയായ രേണുകമ്മയെ ഹനുമന്തപ്പ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് ശേഷം മൃതദേഹം ഇയാള്‍ ഒരു ബാഗിലാക്കി ബസില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. 2002ല്‍ കൊപ്പല്‍ ജില്ലയെ ഒന്നടങ്കം ഞെട്ടിച്ച ഈ ഈ ക്രൂര കൊലപാതകം ഗംഗാവതി ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കുറ്റകൃത്യം നടത്തുമ്പോള്‍ ഹനുമന്തപ്പക്ക് 49വയസായിരുന്നു. അന്ന് ബദര്‍ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് അസിസ്റ്റന്റായാണ് ഹനുമന്തപ്പ ജോലി ചെയ്തിരുന്നത്. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വി താലൂക്കിലെ ഹലധാല്‍ ഗ്രാമത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. കൃത്യം നടത്തി ഒളിവില്‍പോയ ഹനുമന്തപ്പയെ പിടികൂടാനായി പോലീസ് സമഗ്രമായ അന്വേഷണം നടത്തിയെങ്കിലും കഴിഞ്ഞ 22 വര്‍ഷമായി ഇയാളെ കുറിച്ച് പോലീസിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. കൃത്യം നടത്തിയതിനു ശേഷം ഒരു തെളിവുകളും അവശേഷിപ്പിക്കാതെ ആയിരുന്നു ഇയാള്‍ ഒളിവില്‍ പോയിരുന്നത്.
.gif)

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതി തിരികെ റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വി താലൂക്കിലെ തന്റെ സ്വന്തം ഗ്രാമമായ ഹലധാളിലേക്ക് തിരിച്ചെത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇവിടെ വച്ചാണ് നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് വിവരം. ഇത്രയും വര്‍ഷം ഒളിവില്‍ കഴിയാന്‍ ഹനുമന്തപ്പയെ സഹായിച്ചവരുണ്ടോ എന്നും പോലീസ് അന്വേിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
71 year old man who murdered his wife hiding arrested after 22 years
