വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്

വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
Jun 27, 2025 06:46 AM | By Jain Rosviya

പൂനെ:(truevisionnews.com) വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്. മുതിർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിലാണ് പ്രാദേശിക ബിജെപി നേതാവായ പ്രമോദ് കോൺധ്രെക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുവെച്ചാണ് സംഭവം. കേസെടുത്തതിന് പിന്നാലെ കോൺധ്രയെ പാർട്ടി സിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു.

കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥക്കെതിരെയാണ് കോൺധ്രെ ലൈംഗികാതിക്രമം നടത്തിയത്. തിങ്കളാഴ്ച രാവിലെ മന്ത്രിയെത്തുന്നതിന് മുമ്പ് വേദിക്കടുത്ത് നിൽക്കുമ്പോഴാണ് കോൺധ്രെ പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


കോൺധ്രെയെ പാർട്ടി പദവിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും സ്ത്രീകൾക്കെതിരായ അതിക്രമം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും ബിജെപി നേതാവായ ചിത്ര വാഗ് പറഞ്ഞു. കോൺധ്രെയുടെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് അർഹമായ ശിക്ഷ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വാഗ് പറഞ്ഞു.

Sexual assault against female police officer Case filed against BJP leader pune

Next TV

Related Stories
'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം  മാറ്റണം - ആര്‍എസ്എസ്

Jun 27, 2025 12:06 PM

'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം മാറ്റണം - ആര്‍എസ്എസ്

'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം മാറ്റണം -...

Read More >>
പാളത്തിലൂടെ കാറോടിച്ചു, പോലീസിനുനേരെ പരാക്രമം; യുവതി പിടിയിൽ

Jun 27, 2025 09:00 AM

പാളത്തിലൂടെ കാറോടിച്ചു, പോലീസിനുനേരെ പരാക്രമം; യുവതി പിടിയിൽ

റെയിൽവേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി...

Read More >>
ഡ്രൈവർ ഉറങ്ങിപ്പോയി; റോഡരികിലെ രണ്ടുപേരെ കാർ ഇടിച്ചുതെറിപ്പിച്ചു, ഒരാൾക്ക് ദാരുണാന്ത്യം

Jun 27, 2025 08:37 AM

ഡ്രൈവർ ഉറങ്ങിപ്പോയി; റോഡരികിലെ രണ്ടുപേരെ കാർ ഇടിച്ചുതെറിപ്പിച്ചു, ഒരാൾക്ക് ദാരുണാന്ത്യം

റോഡരികിൽ നിൽക്കുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ എഞ്ചിനീയർ...

Read More >>
അമ്മക്കടുവയും നാല് കുഞ്ഞുങ്ങളും ചത്ത നിലയിൽ; പശുവിൽ നിന്നേറ്റ വിഷബാധയെന്ന് സംശയം

Jun 27, 2025 08:11 AM

അമ്മക്കടുവയും നാല് കുഞ്ഞുങ്ങളും ചത്ത നിലയിൽ; പശുവിൽ നിന്നേറ്റ വിഷബാധയെന്ന് സംശയം

കർണാടകയിൽ വനമേഖലയിൽ തള്ളക്കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ...

Read More >>
ദാരുണം ...; റീൽ ചിത്രീകരിക്കുന്നതിനിടെ ബെംഗളൂരു യുവതി 13-ാം നിലയിൽ നിന്നും വീണുമരിച്ചു

Jun 26, 2025 03:09 PM

ദാരുണം ...; റീൽ ചിത്രീകരിക്കുന്നതിനിടെ ബെംഗളൂരു യുവതി 13-ാം നിലയിൽ നിന്നും വീണുമരിച്ചു

റീൽ ചിത്രീകരിക്കുന്നതിനിടെ 20കാരി 13-ാം നിലയിൽ നിന്നും...

Read More >>
Top Stories