ജാഗ്രത...; മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു

 ജാഗ്രത...; മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു
Jun 25, 2025 07:00 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നല്‍കി.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജൂൺ 26 മുതൽ 28 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടുക്കിയിലെ മലയോര മേഖലയിലടക്കം ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നാളെയും ഓറഞ്ച് അലട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടുക്കിയിൽ നിയന്ത്രണമേര്‍പ്പെടുത്തിയത്. ജല വിനോദങ്ങൾക്കും സാഹസിക വിനോദങ്ങൾക്കും 25, 26 തീയതികളിൽ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.

അതേസമയം ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ -26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

water level Mullaperiyar dam rising.

Next TV

Related Stories
കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

Jul 26, 2025 10:14 PM

കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ്...

Read More >>
കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

Jul 26, 2025 10:09 PM

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം...

Read More >>
 മഴ ശക്തം; വയനാട് ജില്ലയിൽ ജാഗ്രത നിർദ്ദേശം; തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു

Jul 26, 2025 10:00 PM

മഴ ശക്തം; വയനാട് ജില്ലയിൽ ജാഗ്രത നിർദ്ദേശം; തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു

ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം...

Read More >>
​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് ഉദ്യോ​ഗസ്ഥരുടെ മൊഴി

Jul 26, 2025 09:51 PM

​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് ഉദ്യോ​ഗസ്ഥരുടെ മൊഴി

ഗോവിന്ദച്ചാമി ജയില്‍ചാടാന്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ കുറവ് പ്രധാനകാരണമായെന്ന്...

Read More >>
കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ് നേതാക്കൾ

Jul 26, 2025 09:40 PM

കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ് നേതാക്കൾ

കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക...

Read More >>
പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുന്നു; വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന് സംശയം, പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം

Jul 26, 2025 09:25 PM

പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുന്നു; വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന് സംശയം, പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം

വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തം, പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം...

Read More >>
Top Stories

//Truevisionall