'രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം'; ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകും

'രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം'; ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകും
Jun 25, 2025 03:30 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകും.

മന്ത്രിസഭായോഗം വിശദമായി വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്ത് നൽകുന്നത്. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്ത് നൽകുക. മന്ത്രിമാരായ വി ശിവൻകുട്ടി, പി പ്രസാദ് എന്നിവരാണ് വേദിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് രാജ്ഭവൻ പരിപാടികൾ ബഹിഷ്കരിച്ചത്.

രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

Official symbols should be used events Raj Bhavan pinarayi vijayan write Governor

Next TV

Related Stories
'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

Jul 14, 2025 08:41 PM

'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

പി.കെ. ശശിക്ക് നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാമെന്ന് സന്ദീപ് വാര്യർ....

Read More >>
തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

Jul 14, 2025 07:33 PM

തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

മുന്‍ എഐസിസി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയില്‍...

Read More >>
'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

Jul 14, 2025 02:09 PM

'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

പി ജെ കുര്യനെതിരെയുള്ള യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്....

Read More >>
'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

Jul 14, 2025 11:01 AM

'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിലുറച്ച് മുതിര്‍ന്ന നേതാവ് പി ജെ...

Read More >>
'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

Jul 13, 2025 12:05 PM

'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

രാജ്യസഭാംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത കേരളത്തിലെ ബി ജെ പി നേതാവ് സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

Read More >>
Top Stories

Entertainment News

//Truevisionall