ചെന്നൈ: (truevisionnews.com) തിരുപ്പൂർ ജില്ലയിലെ കുമാരനന്ദപുരം ഗ്രാമത്തിൽ ഹിന്ദു മുന്നണി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മുപ്പത് വയസുള്ള ബാലമുരുഗൻ എന്നയാളാണ് കുത്തേറ്റ് മരിച്ചത്.
ഹിന്ദു മുന്നണിയുടെ നിയമവിഭാഗവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നയാളായിരുന്നു ബാലമുരുഗൻ. പുലർച്ചെ നാല് മണിയോടെ പുറത്തേക്കിറങ്ങിയപ്പോൾ വീടിന് സമീപത്തായി നിലയുറപ്പിച്ചിരുന്ന മൂന്ന് പേരാണ് ബാലമുരുഗനെ കുത്തിയത്.
.gif)

പ്രതികളെ കണ്ടെത്താൻ പൊലീസ് എല്ലാ നടപടിയും ആരംഭിച്ചുകഴിഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ചുവരികയാണ്. നിലവിൽ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതികളെ കണ്ടെത്താനുളള ദൗത്യം ആരംഭിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Hindu Munnani activist stabbed death.
