ഇറാൻ ആക്രമണം; എരിതീയിൽ എണ്ണയൊഴിക്കുന്നതിൽ നിന്ന് എല്ലാവരും മാറിനിൽക്കണം - ഫു കോങ്

ഇറാൻ ആക്രമണം; എരിതീയിൽ എണ്ണയൊഴിക്കുന്നതിൽ നിന്ന് എല്ലാവരും മാറിനിൽക്കണം - ഫു കോങ്
Jun 23, 2025 08:36 AM | By Vishnu K

ബെയ്ജിങ്: (truevisionnews.com) ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്‍റെ നയതന്ത്ര വിശ്വാസ്യത തകർത്തുവെന്ന് ചൈന. സാഹചര്യങ്ങൾ നിയന്ത്രണാതീതമാകുമോയെന്ന് ആശങ്കയുണ്ടെന്നും യു.എൻ രക്ഷാസമിതി യോഗത്തിന് പിന്നാലെ ചൈന അഭിപ്രായപ്പെട്ടു.

എരിതീയിൽ എണ്ണയൊഴിക്കുന്നതിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് യു.എന്നിലെ ചൈനീസ് അംബാസഡർ ഫു കോങ് പറഞ്ഞു. ശക്തിപ്രയോഗത്തിലൂടെ സംഘർഷങ്ങൾ വഷളാക്കരുത്. സ്ഥിതിഗതികൾ വഷളാകുന്നത് തടയുന്നതിനും യുദ്ധ വ്യാപനം ഒഴിവാക്കുന്നതിനും ഇസ്രായേൽ ഉടൻ തന്നെ വെടിനിർത്തലിന് തയാറാകണം.

ഇറാന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ഒരു രാഷ്ട്രമെന്ന നിലയിലും അന്താരാഷ്ട്ര വിഷയങ്ങളിൽ ഇടപെടുന്ന കക്ഷി എന്ന നിലയിലും യു.എസിന്‍റെ നയതന്ത്ര വിശ്വാസ്യതക്ക് കനത്ത തിരിച്ചടിയേറ്റു -അദ്ദേഹം പറഞ്ഞു.

ഇറാനിലെ ഭൂരിഭാഗം ചൈനീസ് പൗരന്മാരെയും സ്വദേശത്ത് എത്തിച്ചതായി ചൈനീസ് എംബസി അറിയിച്ചു. അവശേഷിക്കുന്നയാളുകൾ അപകടമേഖലയിലല്ലെന്നും ചൈന അറിയിച്ചു.

Iran attack Everyone should refrain adding fuel fire Fu Kong

Next TV

Related Stories
നിർണായക നീക്കം, പാകിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്ന് ട്രംപ്

Jul 31, 2025 06:02 AM

നിർണായക നീക്കം, പാകിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്ന് ട്രംപ്

പാകിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്കയുടെ നിർണായക നീക്കം; ഒരു ദിവസം പാകിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്ന്...

Read More >>
റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

Jul 30, 2025 09:10 AM

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ...

Read More >>
കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

Jul 30, 2025 05:57 AM

കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

കാനഡയിൽ വീണ്ടും വിമാനാപകടം, മലയാളി യുവാവായ പൈലറ്റ്...

Read More >>
ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

Jul 27, 2025 10:12 AM

ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ്...

Read More >>
Top Stories

//Truevisionall