ഇന്ന് മുതൽ മഴ കനക്കും ...; കോഴിക്കോട്, കണ്ണൂര്‍ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് മുതൽ മഴ കനക്കും ...; കോഴിക്കോട്, കണ്ണൂര്‍ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Jun 22, 2025 07:53 AM | By Susmitha Surendran

(truevisionnews.com) സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ബീഹാറിനു മുകളില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദവും രാജസ്ഥാന് മുകളിലെ ചക്രവാതചുഴിയുമാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.  ജൂണ്‍ 22 മുതല്‍ 27 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Isolated heavy rains likely state from today

Next TV

Related Stories
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

Jul 16, 2025 11:01 AM

'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി...

Read More >>
Top Stories

Entertainment News

//Truevisionall