വീട് വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ചു; വിരൽ മുറിച്ചെടുത്ത് പ്ലാസ്റ്റിക് ബാഗിലിട്ട് ആശുപത്രിയിലെത്തി യുവാവ്

 വീട് വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ചു; വിരൽ മുറിച്ചെടുത്ത് പ്ലാസ്റ്റിക് ബാഗിലിട്ട് ആശുപത്രിയിലെത്തി യുവാവ്
Jun 19, 2025 09:24 PM | By Jain Rosviya

ഭോപ്പാൽ: (truevisionnews.com) വിഷപ്പാമ്പിന്റെ കടിയേറ്റയാൾ തന്റെ സ്വന്തം വിരൽ മുറിച്ച് ആശുപത്രിയിലെത്തിച്ചു. മധ്യപ്രദേശിലെ പന്നയിലെ സിദ്ധ്പൂരിലാണ് സംഭവം. 32 വയസുകാരനായ രാംകിഷോർ ധീരവ് എന്നയാൾ കടിയേറ്റയുടനെ മുറിച്ചെടുത്തവിരൽ പ്ലാസ്റ്റിക് ബാഗിലിട്ട് ആശുപത്രിയിലെത്തിച്ചേരുകയായിരുന്നു. വീട് വൃത്തിയാക്കുന്നതിനിടെയാണ് ഇയാളുടെ വിരലിൽ പാമ്പ് കടിച്ചത്. സ്വന്തം ഗ്രാമത്തിൽ നിന്ന് 32 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചാണ് ആശുപത്രിയിലെത്തിയത്.

ശരീരത്തിൽ വിഷം പടരുന്നത് തടയാൻ വേണ്ടിയാണ് രാംകിഷോർ തന്റെ വിരൽ മുറിച്ചെടുത്ത് കൊണ്ടു വന്നതെന്ന് ഇയാൾ പിന്നീട് പ്രതികരിച്ചു. വിഷം ശരീരത്തിലൂടെ സഞ്ചരിക്കുന്നത് തടയാനായി വെറ്റില മുറിച്ചെടുക്കുന്ന മൂർച്ചയുളള കത്തി ഉപയോഗിച്ചാണ് വിരൽ മുറിച്ചത്. റിപ്പോർട്ടുകൾ പ്രകാരം മൂർഖൻ പാമ്പാണ് ഇയാളെ കടിച്ചിരിക്കുന്നത്.

എന്നാൽ 1 മീറ്ററോളം നീളമുള്ള പാമ്പ് പിന്നീട് ചുവരിൽ കയറിപ്പോകുന്നത് കണ്ടപ്പോൾ അതിനെ കൊന്നുവെന്നും രാംകിഷോർ പറഞ്ഞു. രാംകിഷോറിനെ നിലവിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. നിലവിൽ ഇയാൾ അപകട നില തരണം ചെയ്തുവെന്നും വിരൽ വീണ്ടും ഘടിപ്പിക്കാനായി ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുമെന്നും എന്നാൽ മുറിച്ച രീതിയും സമയം വൈകിയതും കാരണം വിജയ സാധ്യത കുറവാണെന്നും ഡോക്ട‍ർമാർ അറിയിച്ചു.

young man bitten by snake while cleaning his house cut off finger

Next TV

Related Stories
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

Jul 10, 2025 10:32 AM

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും...

Read More >>
Top Stories

//Truevisionall